Advertisement

കിവിപ്പഴം നിസാരക്കാരനല്ലേ; നോക്കാം കിവിയുടെ ആരോഗ്യ ഗുണങ്ങൾ

December 27, 2024
Google News 2 minutes Read
HEALTH BENEFITS OF KIWI

തെക്കൻ ചൈനയിൽ നിന്ന് ഇന്ത്യയിലെത്തിയ സ്വാദിഷ്ഠമായ ചെറിയ പുളിരസമുള്ള ഒരു പഴമാണ്‌ കിവി. എന്നാൽ കിവിയോട് പൊതുവെ ആളുകൾക്ക് താൽപ്പര്യം കുറവാണ്. പലർക്കും ഒരു സാധാരണ പഴമായി തോന്നാമെങ്കിലും, കിവിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. [Health Benefits Of Kiwi]

നോക്കാം കിവിയുടെ ഗുണങ്ങൾ;

  • കിവിയിലെ ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി, പോളിഫെനോൾ പോലുള്ള ആൻറിഓക്‌സിഡൻ്റുകൾ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ആരോഗ്യകരമായ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഒരു കവചം പോലെ പ്രവർത്തിക്കുന്നു.
  • കിവിയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിലൂടെ ദഹന ആരോഗ്യം വർദ്ധിപ്പിക്കുന്നു. കിവിയിൽ അടങ്ങിയിട്ടുള്ള നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
  • കിവിയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. കിവിയിലെ വിറ്റാമിൻ സി, വിറ്റാമിൻ ഇ, പോളിഫെനോൾസ് എന്നിവയുൾപ്പെടെ വിവിധ ആൻ്റിഓക്‌സിഡൻ്റുകൾ സന്ധിവാതം, ആസ്ത്മ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

Read Also: പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; അല്ലു അർജുന്റെ ജാമ്യഹർജി മാറ്റി

  • കിവിയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.  പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും കിവിപ്പഴം സഹായകമാണ്.
  • എല്ലുകളുടെ രൂപീകരണം മെച്ചപ്പെടുത്തുന്ന ഫോളേറ്റിൻ്റെ ഉറവിടമാണ് കിവി. ഇവയിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവയെല്ലാം അസ്ഥികളു‍ടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു.
  • കിവിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇ എന്നിവ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, കിവിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും അതുവഴി മുടിയുടെ വളർച്ചയെ ബാധിക്കുകയും ചെയ്യും.
  • ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ കിവിപ്പഴം മുടിയുടെ ഈർപ്പം നിലനിർത്താൻ സഹായിക്കും.

Story Highlights :

Health benefits of kiwi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here