Advertisement

‘ഭാരതം കണ്ട കരുത്തനായ ആഭ്യന്തരമന്ത്രി അമിത് ഷാ ജിയെ സന്ദർശിച്ചു, ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കും’: ശോഭ സുരേന്ദ്രൻ

January 2, 2025
Google News 1 minute Read

ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായെ സന്ദർശച്ചതിന്‍റെ വിശദാംശങ്ങൾ ശോഭ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ തനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്നാണ് ശേഷം ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്.

ശോഭ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പ്

സർദാർ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ജിയെ ഡൽഹിയിൽ സന്ദർശിച്ചു. രാജ്യത്തിന്റെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടൊപ്പം തോളോട് തോൾ ചേർന്ന് ചരിത്രപരമായ നടപടികൾ കൈക്കൊള്ളുന്ന ശ്രീ അമിത് ഷാ ജിയോടൊപ്പമുള്ള കൂടിക്കാഴ്ച കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ എനിക്ക് കൂടുതൽ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകർന്നു നൽകുന്നതായിരുന്നു.

Story Highlights : Sobha Surendran Meets Amit Shah Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here