Advertisement

അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു: കോളജ് അധ്യാപകന് ദാരുണാന്ത്യം

January 4, 2025
Google News 1 minute Read
accident

എറണാകുളം അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളജ് അധ്യാപകന് ദാരുണാന്ത്യം. അങ്കമാലി ഫിസാറ്റ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാം അസിസ്റ്റന്റ് പ്രൊഫസര്‍ അനുരഞ്ജാണ് മരിച്ചത്.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം. അങ്കമാലി ടെല്‍കിന് മുന്‍വശത്ത് വച്ചാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് അനുരഞ്ജ്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Story Highlights : KSRTC bus accident in Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here