Advertisement

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് കുത്തേറ്റു; കുത്തിപ്പരുക്കേൽപ്പിച്ചത് പ്ലസ് വൺ വിദ്യാർഥികൾ

January 4, 2025
Google News 2 minutes Read

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് കുത്തേറ്റു. പൂവച്ചൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അസ്ലമിന് ആണ് കുത്തേറ്റത്. പൂവച്ചൽ ബാങ്ക് നട ജംഗ്ഷനിൽ വച്ചാണ് സംഭവം. പൂവച്ചൽ സ്കൂളിലെ വിദ്യാർഥിക്കാണ് കുത്തേറ്റത്. അതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് കുത്തിപ്പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അസ്ലമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു മാസം മുമ്പുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിൽ. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിലായിരുന്നു സംഘർഷമുണ്ടായിരുന്നത്. അന്ന് അധ്യാപകർക്ക് ഉൾപ്പെടെ പരുക്കേറ്റിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് വിദ്യാർഥികൾ‌ ഏറ്റുമുട്ടിയത്. ഇന്ന് സ്കൂളിന് അവധിയായിരുന്നു. നാല് പ്ലസ് വൺ വിദ്യാർഥികൾ ചേർന്ന് പ്ലസ് ടു വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. ​

Read Also: ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് പതിച്ച് അപകടം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

ആക്രമണത്തിൽ പ്ലസ് ടു വിദ്യാർഥി അസ്ലമിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അസ്ലമിന്റെ ശരീരത്തിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ അസ്ലമിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ആക്രമിച്ച നാല് വിദ്യാർഥികളും പ്ലസ് വൺ വിദ്യാർഥികളാണ്.

Story Highlights : Plus two student stabbed by Plus one students in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here