Advertisement

സംസ്ഥാന സ്‌കൂള്‍ കായിക മേള; സ്‌കൂളുകളെ വിലക്കിയതില്‍ വിമര്‍ശനവുമായി എഐഎസ്എഫ്

January 4, 2025
Google News 2 minutes Read
school meet

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്‌കൂളുകളെ വിലക്കിയതില്‍ വിമര്‍ശനവുമായി എഐഎസ്എഫ്. പ്രതിഷേധം ഉയര്‍ത്തുന്ന അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണ്. മലപ്പുറം തിരുനാവായ നാവാമുകുന്ദ, എറണാകുളം കോതമംഗലം മാര്‍ ബേസില്‍ എന്നീ സ്‌കൂളുകള്‍ക്കെതിരെയുള്ള നടപടി നീതീകരിക്കാനാവില്ലെന്നും വിമര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

സംസ്ഥാന സ്‌കൂള്‍ കലാ-കായിക മേളകളിലെ ഫല പ്രഖ്യാപനത്തില്‍ പ്രതിഷേധമുയര്‍ത്തുന്ന അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നാണ് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന ചടങ്ങില്‍ പരസ്യ പ്രതിഷേധമുയര്‍ത്തിയ സംഭവത്തില്‍ മലപ്പുറം തിരുനാവായ നാവാ മുകുന്ദ, എറണാകുളം കോതമംഗലം മാര്‍ ബേസില്‍ എന്നീ സ്‌കൂളുകളെ അടുത്ത വര്‍ഷത്തെ കായിക മേളയില്‍ നിന്ന് വിലക്കാന്‍ തീരുമാനിച്ച നടപടി നീതീകരിക്കാനാവില്ല. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഈ വിദ്യാലയങ്ങളിലെ കായികാധ്യാപകര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ഈ രണ്ട് വിദ്യാലയങ്ങളും കൂടി കഴിഞ്ഞ സംസ്ഥാന കായിക മേളയില്‍ 87 പോയിന്റാണ് നേടിയിട്ടുള്ളത്. രണ്ട് സ്വര്‍ണ്ണവും ഒന്‍പത് വെള്ളിയും ഏഴ് വെങ്കലവും നാവാ മുകുന്ദ നേടിയപ്പോള്‍ അഞ്ച് സ്വര്‍ണ്ണവും ആറ് വെള്ളിയുമാണ് മാര്‍ ബേസിലിന്റെ കണക്ക്. ദേശീയ സ്‌കൂള്‍ കായിക മേളയിലെ കേരളത്തിന്റെ പ്രാതിനിധ്യത്തില്‍ ഈ രണ്ട് വിദ്യാലയങ്ങളിലെയും മത്സരാര്‍ത്ഥികളുടെ പങ്ക് വലുതാണെന്നിരിക്കെ ഇവര്‍ക്കേര്‍പ്പെടുത്തിയ വിലക്ക് ദേശീയ സ്‌കൂള്‍ കായിക മേളയിലെ കേരളത്തിന്റെ സാധ്യതകള്‍ക്കാണ് മങ്ങലേല്‍പ്പിക്കുന്നത് – കുറിപ്പില്‍ എഐഎസ്എഫ് വ്യക്തമാക്കുന്നു.

Story Highlights : State School Sports Fair; AISF criticized for banning schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here