Advertisement

AI യ്ക്ക് സർഗാത്മകതയെ സ്വാധീനിക്കാൻ സാധിക്കുമോ ? പഠനങ്ങൾ പറയുന്നു

January 6, 2025
Google News 2 minutes Read

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ (AI) വരവ് ശാസ്ത്ര സാങ്കേന്തിക മേഖലകളിൽ വലിയ നേട്ടങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.തൊഴിലിടങ്ങളിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ AIയ്ക്ക് സാധിക്കുന്നുണ്ടെങ്കിലും അതിന്റെതായ ദോഷവശങ്ങളും പ്രകടമായിക്കൊണ്ടിരിക്കുകയാണ്.

മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) വിദ്യാർത്ഥി നടത്തിയ പഠനത്തിൽ ദൈനംദിന പ്രവർത്തനങ്ങളിൽ AI ഉപയോഗിക്കുന്ന ഭൂരിഭാഗം തൊഴിലാളികളും തൃപ്തരല്ലെന്ന് കണ്ടെത്തി. പൂർണമായും AI യെ ആശ്രയിക്കുന്നതിനാൽ തൊഴിലാളികൾക്ക് സർഗാത്മകശേഷി വർദ്ധിപ്പിക്കാൻ സാധികുന്നിലെന്നാണ് പഠനത്തിൽ പറയുന്നത്. യുഎസ് ആസ്ഥാനമായുള്ള ഒരു വലിയ ഗവേഷണ വികസന ലാബിൽ ജോലി ചെയ്യുന്ന 1,018 ശാസ്ത്രജ്ഞരിലാണ് ഗവേഷണം നടത്തിയത്.

ടെക്നോളോജി വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നതിനാൽ AI നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതായി മാറിക്കൊണ്ടിരിക്കുകയാണ് .
ശാസ്ത്രീയ കണ്ടുപിടുത്തതിനും വികസനത്തിനും വലിയ സംഭാവനകളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകിയതെങ്കിലും സ്വന്തം ആശയങ്ങളേക്കാൾ അവർ ഇതിന് പ്രാധാന്യം നൽകുന്നു , പൂർണമായും അവർക്ക് അവരുടെ ആശയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ വലുതാണെന്ന് പഠനം പറയുന്നു . ഇങ്ങനെ പോയാൽ അധികം വൈകാതെ മനുഷ്യന്റെ സർഗാത്മകശേഷി നഷ്ടപ്പെടുമെന്നും ചിലപ്പോൾ തൊഴിലാളികളുടെ ആവശ്യം പോലും ഇനി ജോലിസ്ഥലങ്ങളിൽ ഉണ്ടാവില്ല എന്നുമാണ് പുതിയ കണ്ടെത്തൽ.

Story Highlights : Can AI influence creativity? Studies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here