ഈറോഡ് ഈസ്റ്റ് സീറ്റ് ഡിഎംകെ ഏറ്റെടുക്കുമോ? കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകുമോ? ഇന്ത്യ മുന്നണിയില്‍ ആശയക്കുഴപ്പം

തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ ഇന്ത്യ മുന്നണിയിലെ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന ഇവികെഎസ് ഇളങ്കോവന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ഡിഎംകെ സീറ്റ് ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമാണ്. അതേസമയം പ്രതിപക്ഷപാര്‍ട്ടികളില്‍ ആരൊക്കെ പോരിനിറങ്ങുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. (India alliance on erode east seat)
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിനാണ് ഈറോഡ് ഈസ്റ്റ് മണ്ഡലം ഒരുങ്ങുന്നത്. അന്ന് ഡിഎംകെ മുന്നണിയുടെ ഭാഗമായി മണ്ഡലത്തില്‍ നിന്ന ജയിച്ച തിരുമകന്‍ ഇവര 2023ല്‍ മരിച്ചു. ഉപതെരഞ്ഞടുപ്പിന് കളത്തിലിറങ്ങിയത് പിതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ടിവികെഎസ് ഇങ്കോവന്‍. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇളങ്കോവന്‍ ജയിച്ചത്. ഒരു മാസം മുന്‍പുണ്ടായ ഇളങ്കോവന്റെ മരണമാണ് ഊറോഡിലെ വോട്ടര്‍മാരെ വീണ്ടും പോളിങ് ബൂത്തില്‍ എത്തിക്കുന്നത്. ഇന്ത്യ മുന്നണിക്ക് ഉറച്ച വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയിട്ടുണ്ടെങ്കിലും തങ്ങള്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന് കഴിയുന്നില്ല.
Read Also: ടോണിയുടെ കവിതയില്‍ കവിത്വമുണ്ടോ? അതോ ജിജിത്വം മാത്രമോ? ‘ജിജി’ ഫേസ്ബുക്കില്‍ വൈറല്‍
എടുത്ത് കാട്ടാന്‍ മണ്ഡലത്തില്‍ പ്രമുഖര്‍ ഇല്ലാത്തതാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രശ്‌നം. ഇവികെഎസ് ഇളങ്കോവന്റെ ഇളയ മകന്‍ സഞ്ജയ് സമ്പത്തിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ താത്പര്യം. എന്നാല്‍ സീറ്റ് ഡിഎംകെ ഏറ്റെടുക്കണമെന്ന്ഡിഎംകെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി എം ക സ്റ്റാലിനെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് സ്റ്റാലിന്റെ നിലപാട്. പ്രതിപക്ഷപാര്‍ട്ടികളില്‍ ബിജെപി ഒഴികെ ആരൊക്കെ മത്സരിക്കുമെന്ന് ഉറപ്പായിട്ടില്ല. വിജയ്‌യുടെ ടിവികെ മത്സരരംഗത്ത് ഉണ്ടാകാന്‍ ഇടയില്ല.
Story Highlights : India alliance on erode east seat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here