വീണ്ടും സിപിഐഎം വിപ്പ് ലംഘനം; തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തോറ്റു

പത്തനംതിട്ടയില്‍ വീണ്ടും സിപിഐഎം വിപ്പ് ലംഘനം. തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി തോറ്റു. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍സ് ചെയ്യപ്പെട്ട ആര്‍ കൃഷ്ണകുമാര്‍ ആണ് പുതിയ പ്രസിഡന്റ്. കോണ്‍ഗ്രസ് പ്രതിനിധികളും സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 4 പേരും ഒന്നിച്ചതോടെയാണ് സിപിഐഎം സ്ഥാനാര്‍ഥി അജിത ടി ജോര്‍ജ് തോറ്റത്. (CPIM Violation of Whip Again Thottappuzassery panchayat)
പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നാടകീയത അവസാനിക്കുന്നില്ല .സിപിഐഎം വിമതനായിരുന്ന പഞ്ചായത്ത് പ്രസിഡണ്ട് ബിനോയിയെ മാറ്റിയതിനുശേഷം ഉള്ള പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പിലും സിപിഐഎം അംഗങ്ങള്‍ വിപ്പ് ലംഘിച്ചു -പിന്നെ കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റുമായി- അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി നിര്‍ദേശം മറികടന്ന് പാര്‍ട്ടി വിമതനായിരുന്ന ബിനോയിയെ പുറത്താക്കാന്‍ വോട്ട് ചെയ്ത നാല് സിപിഐഎം അംഗങ്ങളും കോണ്‍ഗ്രസും ഒന്നിക്കുകയായിരുന്നു .വിപ്ലവത്തിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വക്കേറ്റ് ആര്‍ കൃഷ്ണകുമാര്‍ ഏഴു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
Read Also: എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യ: കോണ്‍ഗ്രസിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിപിഐഎം
സിപിഐഎം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ അജിത ടി ജോര്‍ജിനെ പിന്തുണച്ചതാകട്ടെ പാര്‍ട്ടി വിമതനും മുന്‍ പ്രസിഡന്റുമായ ബിനോയിയും ,കോണ്‍ഗ്രസ് വിമത യും അവിശ്വാസത്തിലൂടെ പുറത്തായ പ്രസിഡണ്ടുമായ ഷെറിനും ബിജെപി സ്ഥാനാര്‍ഥി പ്രതീഷിന് അവരുടെ മൂന്നോ ലഭിച്ചു.കഴിഞ്ഞമാസം ഒന്‍പതിന് പാര്‍ട്ടി അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ വിമതനായ പ്രസിഡണ്ടിനെ പിന്തുണയ്ക്കണം എന്നായിരുന്നു സിപിഐഎം വിപ്പ് .ഇത് നാല് സിപിഐഎം അംഗങ്ങള്‍ ലംഘിച്ചു വോട്ട് ചെയ്തതോടെയാണ് പ്രസിഡന്റ് പുറത്തായത്.
Story Highlights : CPIM Violation of Whip Again Thottappuzassery panchayat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here