Advertisement

എന്താണ് 30-30-30 ഡയറ്റ് ?അറിയാം ഗുണങ്ങൾ

January 9, 2025
Google News 3 minutes Read

ആരോഗ്യപരമായ ശരീരം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല . ശരീരഭാരം കുറയ്ക്കാൻ ഡയറ്റിങ്ങും , വ്യായാമവുമായി എന്തെല്ലാം മാർഗ്ഗങ്ങളാണ് നമ്മൾ പരീക്ഷിക്കുന്നത്. എന്നാൽ കുറച്ചുനാളായി സോഷ്യൽമീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് 30-30-30 ഡയറ്റ് പ്ലാൻ.
വ്യായാമത്തെയും ഭക്ഷണക്രമത്തെയും സംയോജിപ്പിക്കുന്ന രീതിയാണ് 30-30-30 ഡയറ്റ് പ്ലാൻ .

ദിവസവും ഉറക്കമുണർന്ന് 30 മിനിറ്റ് നടത്തം, 30 മിനിറ്റ് വ്യായാമം , 30 ​ഗ്രാം പ്രോട്ടീൻ എന്നതാണ് ഈ രീതികൊണ്ട് ഉദ്ദേശിക്കുന്നത്. പേശികളെ സംരക്ഷിക്കാനും , ദിവസം മുഴുവൻ എനർജിയോടെ നിൽക്കാനും , ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായകരമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആരോഗ്യത്തിന് നല്ലതാണോ എന്ന സംശയം പലർക്കും ഉണ്ടാകും എന്നാൽ ന്യുട്രീഷനിസ്റ്റായ ലവ്‌നീത് ബത്രയുടെ അഭിപ്രായ പ്രകാരം ഇത് നൂറുശതമാനം ഫലപ്രദമാണ് .

ഉറക്കമുണർന്ന ഉടൻ പ്രഭാത ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. പ്രഭാതഭക്ഷണം നേരത്തെ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും ദിവസം മുഴുവൻ ഊർജം നിലനിർത്താനും സഹായിക്കും . അതിനാൽ 30 ഗ്രാം പ്രോട്ടീൻ കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും , പേശികളെ ബലപ്പെടുത്താനും സഹായിക്കുന്നു . ഇതിനോടൊപ്പം ദിനചര്യയിൽ 30 മിനിറ്റ് വ്യായാമവും ഉൾപ്പെടുത്തണം. ഇത് ശരീരത്തിലെ കലോറി ബേൺ ചെയ്യാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നടത്തം, ഓട്ടം , സൈക്ലിംഗ് പോലുള്ള എയ്റോബിക് വ്യായാമങ്ങളും, ജിമ്മിൽ ഉള്ള വർക്ഔട്ടുകളും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ ഫലപ്രദമാണ്.

Story Highlights :What is the 30-30-30 rule for weight loss? All you want to know

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here