അസം കൽക്കരി ഖനി അപകടം; മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി
അസമിലെ ദിമാ ഹസാവു ജില്ലയിലെ കൽക്കരി ഖനിയിൽ കൂടുങ്ങിയ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഖനി അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. തിങ്കളാഴ്ചയാണ് ഖനയിൽ വെള്ളം നിറഞ്ഞ് ഒൻപത് ഖനി തൊഴിലാളികൾ കുടുങ്ങിയത്.കുടുങ്ങിക്കിടക്കുന്ന അഞ്ച് പേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
അസം-മേഘാലയ അതിർത്തിയിലെ ഉംറാങ്സോയിൽ പ്രവർത്തിക്കുന്ന അനധികൃത ഖനിയിലാണ് അപകടമുണ്ടായത്. കരസേന കൂടാതെ കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ , നാവികസേനയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
Read Also: യുപിയിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ തകർന്നുവീണു, 23 പേർക്ക് പരുക്ക്
ഖനിക്ക് 310 അടി ആഴമുണ്ട്. ഖനിയില്‍നിന്ന് വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയുന്നുണ്ട്. എന്നാൽ, വെള്ളം കല്‍ക്കരിയുമായി കൂടികലര്‍ന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. നാവികസേനയില്‍നിന്ന് വൈദഗ്ധ്യം നേടിയ ഡൈവര്‍മാര്‍ക്കും ഖനിക്കുള്ളിലേക്ക് കടക്കാനാകുന്നില്ല.
റിമോട്ട് കണ്‍ട്രോള്‍ വാഹനങ്ങള്‍ക്കും ഖനിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നില്ല. അസം മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന് കീഴിലായിരുന്ന ഈ ഖനി 12 വർഷം മുമ്പ് ഉപേക്ഷിച്ചതാണെന്ന് സർക്കാർ വ്യക്തമാക്കി.
Story Highlights : Assam Coal Mine Accident; Three more bodies were found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here