Advertisement

ആര്യാടൻ ഷൗക്കത്ത് ആരാണ്? സിനിമയൊക്കെ എടുക്കുന്ന ആളല്ലേയെന്ന് പരിഹസിച്ച് പിവി അൻവർ; മറുപടിയുമായി ആര്യാടൻ ഷൗക്കത്ത്

January 13, 2025
Google News 1 minute Read

കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ പരിഹസിച്ച് പിവി അൻവർ. നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ചതിന് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു ആര്യാടൻ ഷൗക്കത്തിനെ അൻവർ പരഹസിച്ചത്. ആര്യാടൻ ഷൗക്കത്ത് ആരാണെന്നും ആര്യാടൻ്റെ മകൻ അല്ലേയെന്നുമായിരുന്നു പിവി അൻവർ ചോദിച്ചത്.

ആര്യാടൻ ഷൗക്കത്ത് സിനിമയൊക്കെ എടുക്കുന്ന ആളല്ലേയെന്നും അദ്ദേഹത്തെ പുറത്ത് എങ്ങും കാണുന്നില്ലെന്നും പിവി അൻവർ പരിഹസിച്ചു. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ പിന്തുണക്കില്ലെന്ന് പിവി അൻവർ വ്യക്തമാക്കി. പിന്തുണക്കാൻ കുറച്ച് പ്രയാസമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ മലയോര മേഖലയിൽ നിന്നുള്ള ക്രൈസ്തവരെ മത്സരിപ്പിക്കണം. ഇത് യു.ഡി എഫിനോടുള്ള അഭ്യർത്ഥനയാണിത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി. എസ് ജോയിയെ മത്സരിപ്പിക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടു. നിലമ്പൂരിൽ വി എസ് ജോയി മത്സരിച്ചാൽ 30000 വോട്ടിന് ജയിക്കുമെന്ന് അൻവർ പറഞ്ഞു.

Read Also: ‘നിലമ്പൂരില്‍ മത്സരിക്കില്ല, യുഡിഎഫിന് പിന്തുണ; പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍’; നയം വ്യക്തമാക്കി അന്‍വര്‍

അതേസമയം അൻവറിന്റെ പരിഹാസത്തിനെതിരെ ആര്യാടൻ ഷൗക്കത്ത് രം​ഗത്തെത്തി. ആരാണ് ഷൗക്കത്ത് എന്ന പി വി അൻവറിന്റെ പരിഹാസത്തോട് അത് ആളുകൾക്ക് അറിയാമെന്നായിരുന്നു മറുപടി. നിലമ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. സ്ഥാനാർഥി ആരെന്ന് പാർട്ടി തീരുമാനിക്കും. താനും ജോയ് യും ഒരുമിച്ച് പ്രവർത്തിക്കുന്നവരാണെന്നും തങ്ങൾക്കിടയിൽ തർക്കമില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Story Highlights : Aryadan Shoukath reply to PV Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here