പത്തനംതിട്ട പോക്‌സോ കേസ്: ഇനി പിടിയിലാകാനുള്ളത് 15 പേരെന്ന് ഡി ഐ ജി അജിത ബീഗം

പത്തനംതിട്ട പോക്‌സോ കേസില്‍ ഇനി പിടിയിലാകാനുള്ളത് 15 പ്രതികളെന്ന് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഡി ഐ ജി അജിത ബീഗം. ട്വന്റി ഫോറിനോടായിരുന്നു പ്രതികരണം. കേസില്‍ ഇതുവരെ 44 പ്രതികളാണ് അറസ്റ്റിലായത്. (Pathanamthitta POCSO case 15 people to be arrested)
ഇന്നലെ രാത്രി വരെ 29 ആയിരുന്നു, എഫ്‌ഐആറുകളുടെ എണ്ണം. പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരെണ്ണം കൂടി രജിസ്റ്റര്‍ ചെയ്തതോടെ ആകെ എഫ് ഐ ആര്‍ 30 ആയി. ഒരു അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ പരിധിയില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 44 ലേക്കുയര്‍ന്നു. പെണ്‍കുട്ടിക്ക് എല്ലാ പിന്തുണ പോലീസ് ഉറപ്പാക്കുന്നുണ്ടെന്ന് ഡി ഐ ജി എസ് അജിത ബീഗം.
Read Also: ലൈംഗിക അധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി
ഒരു പ്രതി വിദേശത്താണുള്ളത് ഇയാള്‍ക്കായുള്ള ലൂകൗട്ട് നോട്ടീസ് ഉടന്‍ പുറത്തിറക്കും. അന്വേഷണ പുരോഗതി വിലയിരുത്താന്‍ നാളെ പത്തനംതിട്ട എസ് പി ഓഫീസില്‍ അവലോകന യോഗം ചേരും.
Story Highlights : Pathanamthitta POCSO case 15 people to be arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here