ഇഷ്ടപ്പെട്ട വാർത്തകൾ ഇനി കേൾക്കാം, പുത്തൻ എഐ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ

ഇനി ഇഷ്ടപ്പെട്ട വാർത്തകൾ ഓഡിയോ രൂപത്തിൽ കേൾക്കാൻ സാധിക്കുന്ന എഐ ഫീച്ചറുമായി ഗൂഗിള്‍ എത്തിയിരിക്കുകയാണ്. ‘ഡെയ്‌ലി ലിസൺ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ ഉപയോക്താവിന്‍റെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവര്‍ ഫീഡ് ആക്റ്റിവിറ്റിയും വിശകലനം ചെയ്ത് ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോകളാണ് ലഭ്യമാക്കുന്നത്. ഒരു വാർത്താ പോഡ്‌കാസ്റ്റിന് സമാനമാണ് ഈ ഓഡിയോ ഫീച്ചർ. നിലവിൽ അമേരിക്കയിലാണ് ഈ പുത്തൻ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. [AI feature of google Daily Listen]
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ ടെക്സ്റ്റ് രൂപത്തിലുള്ള വാര്‍ത്തകള്‍ ഓഡിയോയാക്കി മാറ്റുന്ന ഫീച്ചറാണ് ‘ഡെയ്‌ലി ലിസൺ’. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് യൂസര്‍മാര്‍ക്ക് അമേരിക്കയില്‍ ഈ പുതിയ ഗൂഗിള്‍ സേവനം ലഭ്യമാകും.
Read Also: മൂന്നാമത്തെ രോഗിയിലും ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് വിജയകരമായി ഘടിപ്പിച്ചു; ഇലോൺ മസ്‌ക്
പ്ലേ, പോസ്, റിവൈന്‍ഡ്, മ്യൂട്ട് തുടങ്ങിയ ഓപ്ഷനുകള്‍ ഈ ഓഡിയോ ഫീച്ചറിലുണ്ടാകും. അടുത്തിടെ ദിവസങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി ഗൂഗിൾ ഫോട്ടോസ് ക്രിയേറ്റ് ചെയ്യുന്ന മെമ്മറിസ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു.
Read Also: Google introduced a new AI feature Daily Listen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here