ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് നയിക്കും, സഞ്ജു പുറത്ത്

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇല്ല. ശുഭമാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. വിരാട് കോലി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഓപ്പണറായി യശസ്വി ജയ്‌സ്വാള്‍ ഇടം കണ്ടെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുണ്ടാവും. മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നൊഴിവാക്കി.
അര്‍ഷ്ദീപ് സിംഗ് പകരം ടീമിലെത്തി. ബുംറയുടെ കാര്യത്തിൽ ഫിറ്റ്നസ് കൂടി പരിഗണിച്ച ശേഷം തീരുമാനം.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇതേ ടീം മത്സരിക്കും. ഷമി 14 മാസങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ശ്രേയസ് അയ്യരും മടങ്ങി എത്തി. കരുൺ നായർക്ക് സ്ഥാനം കണ്ടെത്താൻ കഴിഞ്ഞില്ല.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്സ്വാള്‍, രവിന്ദ്ര ജഡേജ, റിഷഭ് പന്ത്.
അതേസമയം സഞ്ജുവിന് തിരിച്ചടിയായത് കെസിഎ നിലപാട്. വിജയ് ഹസാരെ ടീമിൽ ഉൾപ്പെടുത്താത്തത് തിരിച്ചടിയായി. കളിക്കാൻ തയ്യാറെന്ന് സഞ്ജു കെ സി എയെ അറിയിച്ചിരുന്നു. എന്നാൽ കെ സി എ മറുപടി നൽകിയില്ല. സഞ്ജു കത്ത് നൽകിയതായി സ്ഥിരീകരിച്ച് കെസിഎ സെക്രട്ടറി രംഗത്തെത്തിയിരുന്നു. സഞ്ജുവിനെ തടഞ്ഞ് വിജയ് ഹസാരെയിൽ കേരള ടീം കളിച്ചത് യുവതാരങ്ങളുമായി. യുവതാരങ്ങൾക്ക് അവസരം കൊടുക്കാം എന്ന് കരുതിയെന്ന് കെസിഎയുടെ വിശദീകരണം.
Story Highlights : Champions Trophy 2025 Indian team list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here