Advertisement

‘അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീകൾ ഇടകലർന്ന് അഭ്യാസം നടത്തുന്നത് അനുവദനീയമല്ല’;  സുന്നി വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് കാന്തപുരം

January 18, 2025
Google News 2 minutes Read

മെക് 7നെതിരെ പരോക്ഷ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.  മതത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമ പരിപാടികൾക്കെതിരെ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീകൾ ഇടകലർന്ന് അഭ്യാസം നടത്തുന്നത് അനുവദനീയമല്ല. മതവിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും അനുവദിക്കാൻ ആകില്ല. സുന്നി വിശ്വാസികൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി.

മത വിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളം പ്രചരണങ്ങളും ക്ലാസ്സുകളും   സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതും അനുവദിയമല്ല.ആരോഗ്യസംരക്ഷണത്തിന്  ഇസ്‌ലാം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്.മത നിയമങ്ങൾക്ക് വിധേയമായി  ആവശ്യമായ വ്യായാമം വിരോധിക്കപ്പെട്ടതല്ല.

അതേസമയം ജീവിത ശൈലി രോഗങ്ങള്‍ തടയുന്നതിനും ശാരീരിക ഉണര്‍വ്വിനും വ്യായാമം നല്ലതെന്നും സമസ്ത എപിവിഭാഗം പറയുന്നു.കാന്തപുരം വിഭാഗം സമസ്ത മുശാവറ യോഗത്തിൽ ആണ് പ്രതികരണം. നേരത്തെ മെക് 7 വ്യായാമ കൂട്ടായ്മയെ കാന്തപുരം വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി വിമർശിച്ചിരുന്നു.ഇതിന് പിന്നിൽ ജമാഅത് എന്നായിരുന്നു വിമർശനം.പേരോട് പങ്കെടുത്ത മുശാവറ യോഗത്തിൽ ആണ് പ്രതികരണം.

Story Highlights : kanthapuram fraction on women exercise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here