12 വര്‍ഷം പെട്ടിയില്‍, റിലീസായി കളക്ഷനിൽ കോടികൾ പിന്നിട്ട് ‘മദ ഗജ രാജ’; വിജയാഘോഷം ഗംഭീരമാക്കി വിശാൽ

12 വർഷത്തെ കാത്തിരിപ്പിനു ശേഷം ജനുവരി 12 ന് റിലീസ് ചെയ്ത വിശാൽ ചിത്രം ‘മദ ഗജ രാജ’ ആരാധകരുടെ മനംകവരുന്നു എന്നാണ് കളക്ഷന്‍ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സിനിമ ഇറങ്ങി ആറു ദിവസത്തിന് ശേഷം 27.75 കോടി രൂപയാണ് ചിത്രത്തിന് തമിഴ്നാട്ടില്‍ നിന്നുള്ള കളക്ഷന്‍. ആദ്യ ദിനം 3.20 കോടി , രണ്ടാം ദിനം 3.30 കോടി, മൂന്നാം ദിവസം 6.65 കോടിയോടെ കളക്ഷന്‍ ഇരട്ടിയാക്കി. നാലാം ദിവസവും അഞ്ചാം ദിവസവും 7 കോടിക്ക് മുകളിലാണ് മദ ഗജ രാജയുടെ കളക്ഷന്‍. 15 കോടിയോളം ബജറ്റിലാണ് ചിത്രം ഒരുക്കിയതെന്നാണ് വിവരം. ഇതിനോടകം തന്നെ 27 കോടിക്ക് മുകളില്‍ നേടിയ ചിത്രം ബോക്സ്ഓഫീസിൽ വൻ വിജയമാണ്. [Madha Gaja Raja]
പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കത്തിയ നടൻ വിശാലിന്റെ വീഡിയോ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്ന് ഏറെ ക്ഷീണിതനായി കാണപ്പെട്ട താരത്തിന് നടക്കാനും ഇരിക്കാനുമൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു, മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ശരീരം തീരെ മെലിഞ്ഞ പ്രസംഗിക്കുന്നതിനിടെ പല സമയത്തും നാക്കു കുഴയുന്ന വിശാലിന്റെ വിഡിയോ വൈറലായതോടെ നടന് എന്തുപറ്റിയെന്ന സംശയത്തിലായിരുന്നു ആരാധകർ. കടുത്ത പനി കാരണമാണ് അങ്ങനെ ഉണ്ടായതെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു.
Read Also: പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി
എന്നാൽ ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിശാൽ ചുറുചുറുക്കോടെ തന്നെയാണ് എത്തിയതും പ്രസംഗിച്ചതും. ആ പഴയ വീഡിയോ കണ്ട് വിശാലിനെ ട്രോളിയവർക്കുള്ള മറുപടി കൂടിയാണിത്. തന്‍റെ ആരോഗ്യസ്ഥിതി മോശമായ വീഡിയോ കണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ അന്വേഷിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു . അതുകൊണ്ട് ആ വീഡിയോ വൈറലായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും വിശാല്‍ പറയുന്നു.
മദ ഗജ രാജ വാസ്തവത്തിൽ 2013ലെ പൊങ്കലിന് റിലീസ് ആകേണ്ട ചിത്രമായിരുന്നു എന്നാൽ അന്ന് പൊങ്കല്‍ റിലീസായി എത്തിയത് വിശാലിന്‍റെ സമര്‍ എന്ന ചിത്രമായിരുന്നു. പിന്നീട് 2013 സെപ്റ്റംബറില്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും നിർമാണക്കമ്പനിക്കെതിരായ കേസിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായി. 2013 ല്‍ റിലീസ് ചെയ്യേണ്ട സിനിമ 2025 ല്‍ കാണുമ്പോള്‍ ഒരു നൊസ്റ്റാൾജിക് ഫീലിംഗ് സിനിമ സമ്മാനിക്കുന്നുണ്ട്. പഴയ ഫോണുകള്‍, വണ്ടികള്‍, എന്തിന് അന്നത്തെ കാലത്തേ എഡിറ്റിംഗ് എഫക്ട് പോലും മദ ഗജ രാജയെ വ്യത്യസ്തമാക്കുന്നു. ഒരു ടിപ്പിക്കല്‍ മസാല പടമെന്ന് തന്നെ മദ ഗജ രാജയെ പറയാം. പാട്ടും ഫൈറ്റും കോമഡിയും ഗ്ലാമറും ഒക്കെ കൂടിക്കലര്‍ന്ന ഒരു ചിത്രമാണിത് .
Story Highlights : Madha Gaja Raja 6 Days Box Office Collection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here