Advertisement

ആന്ധ്രപ്രദേശില്‍ ഭാര്യയോട് ഭര്‍ത്താവിന്റെ കൊടും ക്രൂരത; 35കാരിയെ കൊന്ന് വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് ആറ്റില്‍ എറിഞ്ഞു

January 23, 2025
Google News 2 minutes Read

ആന്ധ്രപ്രദേശില്‍ ഭാര്യയോട് ഭര്‍ത്താവിന്റെ കൊടും ക്രൂരത. 35കാരിയെ കൊന്ന് വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് ആറ്റില്‍ എറിഞ്ഞു. വെങ്കട മാധവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗുരുമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുള്ളയാളാണ് ഗുരുമൂര്‍ത്തി. വിരമിച്ച സൈനികനായ ഗുരുമൂര്‍ത്തി ഡിആര്‍ഡിഒയുടെ കഞ്ചന്‍ബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്ത് വരികയായിരുന്നു. മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം. ഭാര്യയുമായി ഇയാള്‍ സ്ഥിരം വഴക്കിട്ടിരുന്നു. ഭാര്യയുടെ മാതാവ് ഇവരോടൊപ്പമായിരുന്നു താമസം.

ജനുവരി 18നും ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടിരുന്നു. അതിന് ശേഷം മാധവിയെ കാണാതായി. രണ്ട് ദിവസത്തിന് ശേഷം മാതാവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് കൊടും ക്രൂരത വെളിവാകുന്നത്. ചോദ്യം ചെയ്യലിലാണ് താന്‍ ഭാര്യയെ കൊന്നുവെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ചുവെന്ന കാര്യവും ഇയാള്‍ പറയുന്നത്. ശേഷം വേവിച്ച ഭാഗങ്ങള്‍ തടാകത്തില്‍ എറിയുകയായിരുന്നു.

Story Highlights : Man kills wife in Hyderabad; cooks her body parts before disposing them in lake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here