Advertisement

ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍‌ തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതയായി നടി സ്വാസിക

January 24, 2025
Google News 4 minutes Read
SWASIKA

ഈ കഴിഞ്ഞ വർഷമായിരുന്നു അവതാരകയും നടിയുമായ സ്വാസിക വിജയ് വിവാഹിതയായത്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് നടിയുടെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഒന്നാം വിവാഹവാർഷികത്തിൽ ഇതാ വീണ്ടും വിവാഹിതരായിരിക്കുകയാണ് താരദമ്പതികൾ. ഇതിന്റെ വീഡിയോ താരങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. തമിഴ് ആചാരപ്രകാരമാണ് ഇപ്പോൾ ഇവരുടെ വിവാഹം നടന്നിരിക്കുന്നത്. [Actress Swasika got married again on her first wedding anniversary]

‘ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തിൽ വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീർത്ത എല്ലാവർക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങൾ രണ്ടുപേർക്കും ഇതൊരു യഥാർത്ഥ കല്യാണമായി തോന്നി. എല്ലാവരോടും സ്‌നേഹം’- എന്ന അടിക്കുറിപ്പോടെയാണ് പ്രേം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് താരദമ്പതികൾക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.

Read Also: നോളന്റെ ഓപ്പൺഹൈമർ ഇഷ്ട്ടപ്പെട്ടില്ല ; ഹോളിവുഡ് ചിത്രങ്ങൾ നിരാശ സമ്മാനിക്കുന്നു ; R. മാധവൻ

ഇവരുടെ കുടുംബ ജീവിതത്തെക്കുറിച്ച് സ്വാസിക പറഞ്ഞ ചില കാര്യങ്ങള്‍ ചർച്ചയാക്കപ്പെടുകയും ഏറെ ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു . രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്‍റെ കാല്‍ തൊട്ട് വണങ്ങണം, ഭര്‍ത്താവ് കഴിച്ച പാത്രത്തില്‍ കഴിക്കണം എന്നടക്കമുള്ള വിവാഹസങ്കല്‍പങ്ങളെക്കുറിച്ച് സ്വാസിക മുന്‍പ് പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെ സ്വാസിക ചെയ്യുന്നുണ്ടെന്ന് പ്രേം പിന്നീട് വെളിപ്പെടുത്തി.

Story Highlights : Actress Swasika got married again on her first wedding anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here