വാര്‍ത്ത കേട്ടപ്പോള്‍ മനസിലേക്ക് വന്നത് ആ ചേച്ചിയുടെ മുഖമാണ്, വല്ലാത്ത വേദന തോന്നുന്നു; കൊല്ലം സുധിയുടെ വിയോഗവാര്‍ത്ത ഞെട്ടിച്ചെന്ന് സാസ്വിക

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധി അപ്രതീക്ഷിതമായി വിടപറയുമ്പോള്‍ വലിയ ഞെട്ടലിലാണ് മലയാള സിനിമാ, സീരിയല്‍ ലോകം. ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാകുകയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി തുടങ്ങുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ ഈ കലാകാരന്‍ വിടപറയുന്നത് സ്വന്തമായി ഒരു വീട് വയ്ക്കണം എന്നത് ഉള്‍പ്പെടെയുള്ള സ്വപ്‌നങ്ങള്‍ ബാക്കി വച്ചാണ്. കൊല്ലം സുധിയുമായുള്ള വര്‍ഷങ്ങളായുള്ള സൗഹൃദത്തിന്റെ ഓര്‍മകളും വിയോഗവാര്‍ത്ത ഏല്‍പ്പിച്ച ദുഖവും ട്വന്റിഫോറുമായി പങ്കുവച്ചിരിക്കുകയാണ് നടി സാസ്വിക. (Actress swasika on Kollam sudhi accident death)
കൊല്ലം സുധിയുടെ വിയോഗ വാര്‍ത്ത തനിക്ക് വല്ലാത്തൊരു ആഘാതമായെന്ന് നടി സാസ്വിക പ്രതികരിച്ചു. മൂന്ന് വര്‍ഷക്കാലത്തോളമായി കൊല്ലം സുധിയുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവിതത്തിലെ ബന്ധങ്ങളിലും സമീപനത്തിലും നിഷ്‌കളങ്കത സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു കൊല്ലം സുധിയെന്ന് സാസ്വിക അനുസ്മരിക്കുന്നു.
കുടുംബത്തോട് വളരെയധികം അടുപ്പം പുലര്‍ത്തിയിരുന്ന കലാകാരനായിരുന്നു കൊല്ലം സുധിയെന്ന് സാസ്വിക പറയുന്നു. സുധിച്ചേട്ടനും ഭാര്യയുമായുള്ള അടുപ്പം വളരെ തീവ്രമായിരുന്നു. മരണ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ആ ചേച്ചിയുടെ മുഖമാണ് ഓര്‍ത്തത്. ഞാന്‍ ഇപ്പോള്‍ നാട്ടിലില്ല. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇപ്പോള്‍ എത്താന്‍ കഴിയുന്നില്ല എന്നതും വേദനിപ്പിക്കുന്നു. സാസ്വിക പറഞ്ഞു.
Story Highlights: Actress swasika on Kollam sudhi accident death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here