‘ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് അയാളെ നല്ലത് പോലെ സംരക്ഷിക്കുന്നു; ചെന്താമരയെ തൂക്കിക്കൊല്ലണം’; കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍

പ്രതി ചെന്താമരയെ തൂക്കിക്കൊല്ലണമെന്ന് നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍. പ്രതിയെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഭയത്തോടെയാണ് ജീവിക്കുന്നതെന്നും മക്കള്‍ പറഞ്ഞു.
എല്ലാം പോയില്ലേ. ഞങ്ങള്‍ക്കിനി ആരുമില്ല. ഒന്ന് കൊന്നു തരുമോ അയാളെ. അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് വിട്ടു കൊടുക്കു. ഇനിയും അയാളെ സംരക്ഷിച്ചു വെക്കണ്ട. കൊന്നാല്‍ മതി – മക്കള്‍ പറയുന്നു. ഇനിയും അയാള്‍ കൊല്ലും എന്ന് തന്നെയാണ് പറയുന്നത്. ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് അയാളെ നല്ലത് പോലെ സംരക്ഷിക്കുന്നുണ്ട്. അയാള്‍ക്ക് തൂക്ക് കയര്‍ കിട്ടുമെന്നൊന്നും തോന്നുന്നില്ല. നാല് കൊല്ലം കഴിയുമ്പോള്‍ പുറത്ത് വന്ന് പിന്നെയും ആരെയെങ്കിലും കൊന്നുകൊണ്ടിരിക്കും – സുധാകരന്റെ മക്കള്‍ പറയുന്നു.
പ്രതിയെ പിടികൂടിയത് ചെറിയ ആശ്വാസമെന്നും ചെന്താമരയെ തൂക്കിക്കൊല്ലണമെന്നും ഇവര്‍ പറയുന്നു. വീണ്ടും പ്രതി പുറത്തിറങ്ങിയാല്‍ തങ്ങളെ ഉള്‍പ്പെടെ കൊലപ്പെടുത്തുമെന്നും പറയുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പ്രതി നടത്തുന്നത്. അച്ഛനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്നത് തെറ്റാണ്. അങ്ങനെയെങ്കില്‍ അച്ഛനെയും അച്ഛമ്മയെയും എന്തിനു കൊലപ്പെടുത്തി. തന്നെ കാണാന്‍ വേണ്ടി വീട്ടില്‍ നിന്നിറങ്ങിയ അച്ഛന്‍ എന്തിന് ചെന്താമരയുമായി തര്‍ക്കിക്കണം. കൃത്യമായി പ്ലാന്‍ ചെയ്താണ് ചെന്താമര കൊലപാതകം നടപ്പിലാക്കിയത്. വെറുതെ ജയിലിട്ട് പ്രതിക്ക് ഭക്ഷണം കൊടുക്കരുത് – കുട്ടികള്‍ വ്യക്തമാക്കി.
Story Highlights : Sudhakaran’s Daughters against Chenthamara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here