Advertisement

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതി; രാഹുൽ ഈശ്വറിനെതിരെ കേസ്

January 30, 2025
Google News 1 minute Read

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ്. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസ് എടുത്തത്. BNS 79, ഐടി ആക്ട് 67 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ ആദ്യ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തിരുന്നില്ല.

പരാതി വ്യാജമാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് നടിക്കെതിരെ മാനനഷ്ട കേസ് നൽകുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ആദ്യ പരാതിയിൽ അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. കേസ് പരിഗണിക്കവെ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

നടിയുടെ വസ്ത്രധാരണ രീതി ടെലിവിഷൻ ചർച്ചകളിൽ രാഹുൽ ഈശ്വർ വിമർശിച്ചിരുന്നു. തനിക്കെതിരെ നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നു എന്ന നടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലാവുകയും റിമാൻഡിലാവുകയും ചെയ്തിരുന്നു. ഈ സമയത്താണ് നടിയുടെ വസ്ത്രധാരണ രീതി സംബന്ധിച്ചുള്ള രാഹുൽ ഈശ്വറിന്റെ പ്രസ്താവനകൾ വിവാദമായത്.

Story Highlights : Case against Rahul Eshwar on actress’s complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here