27 വർഷം മുമ്പ് കാണാതായയാൾ മഹാകുംഭമേളയിൽ; കുടുംബം കണ്ടെത്തിയത് അഘോരി സന്യാസി ഗംഗാസാഗറിനെ

27 വർഷം മുൻപ് കാണാതായയാളെ പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ വെച്ച് കണ്ടെത്തി ജാർഖണ്ഡിലെ കുടുംബം.1998ൽ ജാർഖണ്ഡിലെ ധൻബാദിൽ നിന്ന് കാണാതായ ഗംഗാസാഗർ യാദവിനെയാണ് ഒരു അഘോരി സന്യാസിയായി കുടുംബം കണ്ടെത്തിയത്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
അഘോരി വിഭാഗത്തിലെ സന്യാസിയാണ് ബാബ രാജ്കുമാർ എന്നറിയപ്പെടുന്ന ഗംഗാസാഗർ. ഗംഗാസാഗറിൻ്റെ നീണ്ട പല്ലുകൾ, നെറ്റിയിലെ മുറിവ്, കാൽമുട്ടിലെ മുറിവ് തുടങ്ങിയ അടയാളങ്ങളാണ് ഗംഗാസാഗറിനെ തിരിച്ചറിയാൻ കുടുംബത്തെ സഹായിച്ചത്.
കുംഭമേളയിൽ പങ്കെടുത്ത ബന്ധുക്കളാണ് തങ്ങളുടെ കൂടപ്പിറപ്പിനോട് സാമ്യമുള്ള ഒരാളെ ചടങ്ങ് നടക്കുന്നയിടത്ത് കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ധൻവ ദേവിയും മക്കളായ കമലേഷും വിമലേഷും സഹോദരൻ മുരളി യാദവും ഇത് ഗംഗാസാഗറാണെന്ന് തിരിച്ചറിഞ്ഞത്.
എന്നാൽ 65കാരനായ ബാബ രാജ്കുമാർ എന്നറിയപ്പെടുന്ന ഗംഗാസാഗർ തന്റെ മുൻകാല ജീവിതത്തെയോ കുടുംബത്തെയോ അംഗീകരിക്കാൻ തയ്യാറായില്ല. അതേസമയം തൻ്റെ ഭർത്താവിനെ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ സഹായിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ധന്വ ദേവി സർക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. ഒരു ഡിഎൻഎ പരിശോധനയിലൂടെ പരിഹാരം കാണാനാകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.
Story Highlights : man who went missing 27 years ago found at mahakumbh mela
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here