Advertisement

കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് സഹാനുഭൂതി ; പൃഥ്വിരാജ്

January 31, 2025
Google News 2 minutes Read

എറണാകുളം തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടൻ പ്രിത്വിരാജ്. കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് സഹാനുഭൂതിയാണെന്നാണ് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. “വീടുകളിലും, വിദ്യാലയങ്ങളിലും, അധ്യാപകരും,മാതാപിതാക്കളും കുട്ടികളെ പേടിപ്പിക്കേണ്ട ആദ്യ പാഠം സഹാനുഭൂതിയാണ് “പൃഥ്വിരാജ് കുറിച്ചു.

ജനുവരി 15-നാണ് മിഹിർ എന്ന 15 കാരൻ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ 26 നിലയിൽ നിന്ന് നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കുട്ടി മരണപ്പെട്ട് ദിവസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരികയും ചെയ്തു. മിഹിറിന്റെ കൂട്ടുകാർ അമ്മയ്ക്ക് അയച്ചു നൽകിയ ചാറ്റുകളിലാണ് കുട്ടി അനുഭവിച്ച ക്രൂരമായ റാഗിംഗിനെ പറ്റിയുള്ള വിവരങ്ങൾ പുറത്തു വരുന്നത്.

വാഷ് റൂമിലെത്തിച്ച് ക്രൂരമായി മർദിക്കുകയും, ക്ലോസറ്റിൽ മുഖം മുക്കി വച്ച് ഫ്ലഷ് അടിക്കുകയും, നിറത്തിന്റെ പേരിൽ പരിഹസിക്കുകയും ചെയ്തു എന്ന് മിഹിറിന്റെ മാതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. നിലവിൽ പ്രിത്വിരാജിനെ കൂടാതെ നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ സംഭവത്തിൽ പ്രതിഷേധിച്ചും, അനുശോചനം അറിയിച്ചും അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Story Highlights :prithviraj responds on the suicide of 15-year-old Mihir Ahmed, following the brutal ragging from classmates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here