‘ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കും; സമരം ചെയ്തതുകൊണ്ട് കിട്ടുമെന്ന് ആരും വിചാരിക്കണ്ട’; കെ ബി ഗണേശ് കുമാര്‍

ടിഡിഎഫ് നാളെ പ്രഖ്യാപിച്ച സമരത്തിനെതിരെ മന്ത്രി കെ ബി ഗണേശ് കുമാര്‍. ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കുമെന്നും അത് സമരം ചെയ്താല്‍ കിട്ടുമെന്ന് ആരും വിചാരിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. പണിമുടക്കിന് വരണമെന്ന് പറഞ്ഞ് ചിലവര്‍ വിളിക്കുമെന്നും പോകുന്നവര്‍ക്ക് ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം തിയതി ശമ്പളം കൊടുക്കമെന്ന നിലയിലേക്ക് സര്‍ക്കാര്‍ വന്നിട്ടുണ്ട്. അത് കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ബോധ്യമുള്ളപ്പോള്‍, അതിന് വേണ്ടിയൊരു പണിമുടക്ക് സംഘടിപ്പിച്ച് നാളത്തെ വരുമാനം കുറച്ചു കൊണ്ട് കെഎസ്ആര്‍ടിസിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജീവനക്കാരോടുള്ള സ്‌നേഹമല്ല എന്നു മാത്രം പറയുകയാണ് – അദ്ദേഹം വ്യക്തമാക്കി. കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിന് വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്താല്‍ ശമ്പളം കിട്ടുമെന്ന് വിചാരിക്കണ്ട. സമരം നടത്തുന്നത് കെഎസ്ആര്‍ടിസിയോടുള്ള സ്‌നേഹം കൊണ്ടല്ല. തകര്‍ക്കാനുള്ള ഗൂഢാലോചന മാത്രം. പണിമുടക്ക് സ്‌നേഹമല്ല. ഒന്നാം തീയതി ശമ്പളം കിട്ടുന്നതിന് എത്ര ദിവസമായി പറയുന്നു. ഒന്നാം തീയതി ശമ്പളം കൊടുക്കുമെന്ന് klf ല്‍ പറഞ്ഞത് കേട്ട് പോയിട്ടാണ് സമരത്തിന് നോട്ടീസ് നല്‍കിയത്. പണിമുടക്കിന് പറ്റിയ ആരോഗ്യമുണ്ടോ എന്ന് ജീവനക്കാര്‍ ചിന്തിക്കണം. ടിഡിഎഫ് ചോദിച്ചത് സ്ഥലംമാറ്റം മാത്രമാണ്. ഒഴിവ് അനുസരിച്ച് മാത്രമേ സ്ഥലംമാറ്റം നല്‍കാനാകു. പറയുന്ന എല്ലാകാര്യങ്ങളും അനുസരിക്കാന്‍ സാധിക്കില്ല. പണി മുടക്കുന്നക്കെതിരെ കര്‍ശന നടപടി – മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ എത്രയും പെട്ടെന്ന് ഒരുമിച്ച് ശമ്പളം വാങ്ങാന്‍ തുടങ്ങുമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാര്‍ തന്നോടൊപ്പം നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ലാഭത്തിലാക്കാം എന്ന പ്രതീക്ഷയില്ലെന്നും നഷ്ടം കുറയ്ക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ദിവസങ്ങള്‍ മാത്രമാണ് കെഎസ്ആര്‍ടിസി വരുമാനം വര്‍ദ്ധിച്ചിട്ടുള്ളത്. ഇപ്പോഴും കൈകാണിച്ചാല്‍ വണ്ടി നിര്‍ത്താത്ത ഡ്രൈവര്‍ ഉണ്ട്. കൈകാണിച്ചാല്‍ വണ്ടി നിര്‍ത്തണം. കെഎസ്ആര്‍ടിസി ബസില്‍ പൂര്‍ണമായി ക്യാമറ വെക്കാന്‍ തീരുമാനിച്ചു. കൈകാണിച്ചു വണ്ടി നിര്‍ത്തിയില്ലെങ്കില്‍ ഡ്രൈവര്‍മാര്‍ ടിക്കറ്റ് ചാര്‍ജ് തരേണ്ടിവരും. ചില ഡ്രൈവര്‍മാരുടെ വിചാരം ആരെയും കൊല്ലാനുള്ള ലൈസന്‍സ് എന്നാണ് – അദ്ദേഹം വ്യക്തമാക്കി
അതേസമയം, പണിമുടക്കുമായി മുന്നോട്ടു പോകുമെന്നാണ് ടിഡിഎഫ് തീരുമാനം. ശമ്പള വിതരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Story Highlights : K B Ganesh Kumar against KSRTC strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here