Advertisement

‘ഭിക്ഷ യാചിച്ചു വരികയല്ല, അർഹതപ്പെട്ടത് തരണമെന്നാണ് പറയുന്നത്’; കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് മറുപടി നൽകി കെ രാധാകൃഷ്ണൻ എം പി

7 days ago
Google News 2 minutes Read
k radhakrishnan mp

സംസ്ഥാനങ്ങളിൽ നിന്നും റവന്യൂ കേന്ദ്രത്തിന് ലഭിക്കുന്നതിനാൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നും പണം ചോദിക്കാൻ ഭരണഘടനാപരമായി അവകാശമുണ്ടെന്ന് കെ രാധാകൃഷ്ണൻ എംപി ട്വന്റി ഫോറിനോട് പറഞ്ഞു. കേരളത്തിന് അർഹമായത് കൊടുക്കുന്നില്ല എന്ന് അറിഞ്ഞു കൊണ്ടാണ് കേരളം ചോദിക്കുന്നില്ല എന്ന് അവർ ആവർത്തിക്കുന്നത്. കേന്ദ്രമന്ത്രി ജോർജ് കുര്യന് മറുപടി നൽകുകയായിരുന്നു കെ രാധാകൃഷ്ണൻ എംപി.

കേരളം ചോദിക്കുന്നില്ല കൃത്യമായി കണക്ക് നൽകുന്നില്ല എന്ന് പറയുന്നത് വിരോധാഭാസം. അത് മലയാളികളെ വീണ്ടും വീണ്ടും അവഹേളിക്കുന്നതിന് തുല്യമാണ്. കേരളത്തിൽ നിന്നും പിരിക്കുന്ന നികുതി പണം മുഴുവൻ വരുന്നത് കേന്ദ്ര ഗജനാവിലേക്കാണ്. ഭിക്ഷ യാചിച്ചു വരികയല്ല, അർഹതപ്പെട്ടത് തരണമെന്നാണ് പറയുന്നത്.അടിമസമാനമായ അവസ്ഥയിലേക്ക് കൊണ്ടുവാനുള്ള ശ്രമമാണ് ഇപ്പോൾ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും നടക്കുന്നത്. സംസ്ഥാന സർക്കാരുകളെ നിഷ്പ്രഭമാക്കുന്ന ശ്രമമാണ് കേന്ദ്രം സ്വീകരിക്കുന്നത്.ധനകാര്യ കമ്മീഷൻ കേരളത്തിൽ വന്നപ്പോൾ കൃത്യമായ സാമ്പത്തിക സ്ഥിതി അറിയിച്ചിരുന്നുവെന്നും സഹായിക്കുന്നതിനു പകരം സഹായിക്കാതിരിക്കാൻ ആവശ്യമായ തൊടുന്യായങ്ങൾ കണ്ടെത്തുന്നത് ശെരിയല്ലെന്നും കെ രാധാകൃഷ്ണൻ എം പി വ്യക്തമാക്കി.

Read Also: ‘യാഥാര്‍ഥ്യം തുറന്നു പറയാന്‍ കേരളം തയാറാകണം; അല്ലാതെ ഞങ്ങള്‍ ഒന്നാം സ്ഥാനത്ത് എന്ന് പറഞ്ഞാല്‍ എങ്ങനെ’; ജോര്‍ജ് കുര്യന്‍

യാഥാര്‍ഥ്യം തുറന്നു പറയാന്‍ കേരളം തയ്യാറാകണമെന്നും എങ്കില്‍ ആവശ്യമായ നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നുമായിരുന്നു ജോര്‍ജ് കുര്യന്‍ പറഞ്ഞത്. ശമ്പളം കൊടുക്കാന്‍ പറ്റാത്തത് പിന്നോക്കാവസ്ഥയല്ലേ? റേഷന്‍ വിതരണം ചെയ്യാന്‍ കഴിയാതെ പ്രതിസന്ധി വരുന്നത് പിന്നോക്കാവസ്ഥ അല്ലേ? എന്തൊക്കെ പാടുപെട്ടാണ് പരിഹരിച്ചത്. അത് തുറന്ന് പറയണം.

വിദ്യാഭ്യാസത്തിന്റെ നിലവാരം എന്ന് പറയുന്നത് ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ചാവറ അച്ചനും നിലനിര്‍ത്തിയ ഒന്നാണെന്നും അതിപ്പോള്‍ കുടുംബങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിപിഐ പറഞ്ഞു പേരുപോലും എഴുതാന്‍ അറിയില്ലെന്ന്. അന്ന് ഞങ്ങള്‍ അതിനെ എതിര്‍ത്തതാണ്. വിദ്യാഭ്യാസ മന്ത്രി അതിനെ ശരിവെച്ചു. അതിനു കുഴപ്പമില്ല. പഠനത്തിനായി കുട്ടികള്‍ പുറത്തേക്കാണ് പോകുന്നത്. അവര്‍ക്ക് നിലവാരമില്ല എന്ന് പറയുന്നത് ഒരു കുഴപ്പവുമില്ല. അത് കേരളത്തെ അപമാനിക്കല്‍ അല്ലെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

Story Highlights : K Radhakrishnan MP replied to Union Minister George Kurian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here