Advertisement

പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

February 9, 2025
Google News 2 minutes Read

പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി 2025-26 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ദമ്മാമിൽ സംഘടിപ്പിച്ച റീജിയണൽ ജനറൽ കൗസിലിലാണ് തെരഞ്ഞെടുത്തത്. പ്രൊവിൻസ് കമ്മിറ്റി അംഗം ഖലീലുൽ റഹ്മാൻ അന്നട്ക്ക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി അബ്ദുൽ റഹീം തിരൂർക്കാടിനേയും, ജനറൽ സെക്രട്ടറിയായി ബിജു പൂതക്കുളത്തേയും ട്രഷർറായി ഉബൈദ് മണാട്ടിൽ എന്നിവരെ തെരഞ്ഞെടുത്തു.

വഖഫ് ഭേദഗതി ബില്ലിലൂടെ സംഘ്പരിവാർ ജെ പി സി യെ കശാപ്പ് ചെയ്തുവെന്നും കഴിഞ്ഞ പത്ത് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭേദഗതി ചർച്ച ചെയ്യാൻ സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിക്കപ്പെട്ടിരുന്നു. എന്നാൽ ജെ പി സിയിലും ജനാധിപത്യ അട്ടിമറി നടത്തിയിരിക്കുകയാണ് സംഘ്പരിവാറെന്ന് സമ്മേളനം വിമർശിച്ചു. പ്രതിപക്ഷ അംഗങ്ങൾ നിർദേശിച്ച 44 ഭേദഗതികളും ഒറ്റയടിക്ക് തള്ളുകയും എൻ ഡി എ അംഗങ്ങൾ നിർദേശിച്ച 14 ഭേദഗതികൾ അംഗീകരിക്കുകയും ചെയ്തിരിക്കുകയാണ് ഇത് രാജ്യത്തിൻ്റെ ജനാധിപത്യത്തിന് നേരയുള്ള വെല്ലുവിളിയും – ഭരഘടന ലംഘനവുംജെ പി സി എന്ന സംവിധാനത്തെയും കശാപ്പ് ചെയ്യുകയാണ് സംഘ്പരിവാർ ചെയ്യുന്നതെന്നും, വഖഫ് ഭേദഗതി ബിൽ രാജ്യത്തെ മുസ്‌ലിങ്ങളെ ഉന്നം വെച്ച് സംഘ്പരിവാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വംശഹത്യ പദ്ധതിയുടെ ഭാഗം തന്നെയാണെന്ന് കൂടുതൽ വെളിവാക്കപ്പട്ടിരിക്കുന്നു. സംഘ്പരിവാറിന്റെ മുസ്‌ലിം വിരുദ്ധ വംശീയ രാഷ്ട്രീയത്തിനെതിരിൽ ശക്തമായ പ്രതിഷേധങ്ങൾ രാജ്യത്ത് ഉയർന്നു വരണമെന്നും സമ്മേളനം പത്രകുറിപ്പിലൂടെ ആവിശ്യപ്പെട്ടു.

മറ്റു ഭാരവാഹികൾ ഫൈസൽ കോട്ടയം, അനീസ മെഹബൂബ് (വൈ.പ്രസിഡൻ്റുമാർ), ജമാൽ പയ്യന്നൂർ, ജമാൽ കൊടിയത്തൂർ(സെക്രട്ടറിമാർ) അബ്ദുളള സൈഫുദ്ദീൻ(പി. ആർ & മീഡിയ), സലീം കണ്ണൂർ (കൺവീനർ :വെൽഫെയർ), ഷെരീഫ് കൊച്ചി(കലാ-കായികം), കൂടാതെ അംഗങ്ങളായി അയ്മൻ സഈദ്,ഫാത്തിമ ഹാഷിം, ജംഷദ് അലി, സാബിഖ് കെ.എം, ഷക്കീർ ബിലാവിനകത്ത്, സുനില സലീം, സജ്ന ഷക്കീർ, ഷബീർ ചാത്തമംഗലം, ഫൈസൽ കുറ്റ്യാടി, ഹാരിസ് കൊച്ചി, ബിനാൻ ബഷീർ, ആർ. സി. യാസിർ, നാസർ വെള്ളിയത്ത്, സമീയുള്ള കൊടുങ്ങല്ലൂർ, ഷമീർ പത്തനാപുരം, ആഷിഫ് കൊല്ലം, ജാബിർ കണ്ണൂർ എന്നിവരെയും തെരഞ്ഞെടുത്തു.

പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവൻസ് ട്രഷറർ അഡ്വ.നവീൻ കുമാർ കമ്മിറ്റി അംഗങ്ങളായ ശിഹാബ് മാങ്ങാടൻ,നിയാസ് കൊടുങ്ങല്ലൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ കമ്മിറ്റി സംഘടനയുടെ വിവിധ മേഖലകളിൽ കൂടുതൽ ചിട്ടയോടെയും ഏകോപനത്തോടെയും സാമൂഹിക നീതിയുടെ രാഷ്രീയത്തിനായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Story Highlights : New leadership for Expatriate Welfare Dammam Regional Committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here