ജഗദീഷ് വീണ്ടും കോമഡി റോളിലെത്തുന്ന ‘പരിവാർ’ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജഗദീഷ് ,ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരിവാർ” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ജഗദീഷ് മുഴുനീള ഹാസ്യ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
സോഹൻ സീനുലാൽ, വെളിയനാട്, ഉണ്ണി നായർ,ഷാബു പ്രൗദീൻ,ആൽവിൻ മുകുന്ദ്,വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് മറ്റു പ്രമുഖ നടിനടന്മാർ.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്,സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു.
പ്രണയം, ഖൽബ്, ഗോളം, യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള, കിണർ ,കേണി (തമിഴ് ) തുടങ്ങി ഏഴോളം സിനിമകൾ നിർമിച്ച സൗത്ത് ഇന്ത്യയിലെ പ്രമുഖ സിനിമ നിർമാണ കമ്പനിയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. കോമഡി എന്റർടൈനർ സ്വഭാവത്തിൽ ഒരുക്കുന്ന പരിവാർ സിനിമയായ “പരിവാർ” മാർച്ച് ഏഴിന് പ്രദർശനത്തിനെത്തും.
Story Highlights : Jagadhish is back to a comic role ; Pariwar first look is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here