അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കണം; തലയിൽ തീവെച്ച് വെള്ളം തിളപ്പിച്ച് പ്രതിഷേധം നടത്തി യുക്തിവാദി സംഘം

അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും. അന്ധവിശ്വാസങ്ങളെ പരിഹസിച്ചുകൊണ്ടാണ് സെക്രട്ടറിയേറ്റ് മുൻപിൽ ഇവർ സമരം നടത്തുന്നത്. അന്ധവിശ്വാസ നിർമ്മാർജ്ജനത്തിന് ബില്ല് അവതരിപ്പിക്കണമെന്നും അംഗീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
മാർച്ച് എന്ന നിലയിലായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഇതിൽ ഒരു കാർ ശരീരത്തിൽ കൊളുത്തി കെട്ടിവലിച്ചുകൊണ്ടായിരുന്നു സമരം ആരംഭിച്ചത്. ഇതിന് പിന്നാലെ തലയിൽ തീ വെച്ച് വെള്ളം തിളപ്പിച്ച് കുടിക്കുകയും ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം. തണുത്ത തുണി തലയിൽ വെച്ചായിരുന്നു തീ വെച്ചത്. കൊച്ചു കുട്ടിയുടെ തലയിലും തുണിവെച്ച് തീ കൊളുത്തിയിരുന്നു.
Read Also: ലഹരി കേസ്; ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു
ദിവ്യന്മാർ തലയിൽ തീ കത്തിച്ച് ദിവ്യത്വം പ്രദർശിപ്പിക്കാറുണ്ട്. അത് തെറ്റാണെന്നും ആർക്ക് വേണമെങ്കിലും ചെയ്യാണെന്നാണ് ഇതിലൂടെ ഉദാഹരണമായി കാണിച്ചതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാൾ പ്രതികരിച്ചു. അന്ധവിശ്വാസങ്ങൾ പുനരുജ്ജീവിപ്പിച്ചുകൊണ്ട് യുഗങ്ങൾക്ക് പിറകിലേക്ക് പോകാൻ സ്ഥാപിത താത്പര്യക്കാർ നടത്തുന്നുണ്ട്. അതിനെതിരെ അന്ധവിശ്വാസ നിർമ്മാർജന നിയമം പാസാക്കി നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights : Yukthivadi Sangham protest demanding implementation of Abolition of Superstitions Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here