പള്ളിവികാരി വിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ചു; തൃക്കാക്കര പൊലീസ് കേസെടുത്തു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. പിഴല സ്വദേശിയായ വൈദികനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. റായ്പൂർ സെൻറ് മേരീസ് പള്ളിയിലെ വികാരി ഫാദർ നെൽസൺ കൊല്ലനശേരിക്കെതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ഒരു ലക്ഷത്തി നാല്പത്തിമൂവായിരം രൂപ വാങ്ങിയെടുക്കുകയും ചെയ്തു എന്നാണ് പരാതി.
പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എന്നും പരാതി. കാക്കനാട് സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. യുവതിയുടെ പരാതിയിൽ വൈദ്യ പരിശോധന നടത്തി. റായ്‌പൂരിലാണ് പള്ളി വികാരി ജോലി ചെയ്തിരുന്നത്. നിലവിൽ വൈദികൻ ഒളിവിലാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസെടുത്തുവെന്നും പൊലീസ് അറിയിച്ചു.
Story Highlights : Case registered against priest in thrikkakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here