Advertisement

തിരുവനന്തപുരത്ത് 11 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

February 16, 2025
3 minutes Read

തിരുവനന്തപുരത്ത് പതിനൊന്ന് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിൽ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ ആണ് കുട്ടിയെ കണ്ടത്. ജനലിൻ കെട്ടിയ റിബൺ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഇളയ കുട്ടി അറിയിച്ചതിനെ തുടർന്ന് അയൽക്കാരാണ് റിബൺ മുറിച്ച് ആശുപത്രിയിലെത്തിച്ചത്.(11 year old girl found hanged death inside the house in Thiruvananthapuram)

ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം. പിതാവ് ഓട്ടോ ഡ്രൈവറായ മാതാവ് സ്വകാര്യ ആശുപത്രി ജീവനക്കാരിയുമാണ്. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെയിൽ സംഭവിച്ചതാകം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണമാരംഭിച്ചു.

Story Highlights : 11 year old girl found hanged death inside the house in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top