ചാലക്കുടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

തൃശൂര്‍ ചാലക്കുടിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പട്ടിമറ്റം സ്വദേശികളായ സുരാജ്, വിജേഷ് എന്നിവരാണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
മുരിങ്ങൂര്‍ ഡിവൈന്‍ കേന്ദ്രത്തില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇരുവരും ചാലക്കുടിയില്‍ എത്തിയത്. ഇരുവരുടെയും കുടുംബാംഗങ്ങളും ധ്യാനകേന്ദ്രത്തില്‍ എത്തിയിരുന്നു. വെളുപ്പിന് ബൈക്ക് എടുത്ത് ഇരുവരും തൃശൂരിലേക്ക് മടങ്ങുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
Story Highlights : Two died in accident at Chalakkudy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here