ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ഇടഞ്ഞവർ സിപിഐഎമ്മിലേക്ക്; ഇരുപതിൽ അധികം പേർ അംഗത്വം സ്വീകരിക്കും

കോൺഗ്രസ് വിമതരെ ഒപ്പം ചേർത്ത് സിപിഐഎം. കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ഇടഞ്ഞവർ സിപിഐഎമ്മിലേക്ക്. വെള്ളിയാഴ്ച കോട്ടൂളിയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരണം നൽകും. ബാങ്ക് ഭരണസമിതിയിലെ 6 അംഗങ്ങൾ ഉൾപ്പെടെ ഇരുപതിൽ അധികം പേർ അംഗത്വം സ്വീകരിക്കും.
അതേസമയം കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത വിഭാഗത്തിനായിരുന്നു ജയം. സിപിഐഎം പിന്തുണയോടെയാണ് വിമത വിഭാഗം ഭരണം പിടിച്ചത്. ബാങ്ക് ചെയര്‍മാനായി അഡ്വ. ജി.സി പ്രശാന്ത് കുമാര്‍ തുടരും.
കള്ളവോട്ട് സംബന്ധിച്ച വ്യാപക പരാതികള്‍ക്കും സംഘര്‍ഷത്തിനുമിടയായിരുന്നു വോട്ടെടുപ്പ്. 11 സീറ്റിലേക്ക് നടന്ന മത്സരത്തില്‍ മുഴുവന്‍ സീറ്റിലും വിമതവിഭാഗം വിജയിച്ചു.ഭരണസമിതിയില്‍ 7 കോണ്‍ഗ്രസ് വിമതരും നാല് സിപിഐഎം പ്രവര്‍ത്തകരും ആണുള്ളത്.
Story Highlights : chevayur cooperative bank congress leaders join cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here