യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ അമേരിക്കയുടേയും റഷ്യയുടേയും നിർണായക ചർച്ച; അംഗീകരിക്കില്ലെന്ന് യുക്രൈൻ

റഷ്യ, യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ അമേരിക്കയുടേയും റഷ്യയുടേയും നിർണായക ചർച്ച. റഷ്യയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമെന്ന് സൂചന. അംഗീകരിക്കില്ലെന്ന് യുക്രൈൻ. റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ചതിന് ശേഷം,ആദ്യമായാണ് സമാധാന ശ്രമങ്ങൾക്കായുള്ള ചർച്ച.
ആവശ്യമെങ്കിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായി ചർച്ച നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തയാറെന്ന് റഷ്യ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ ചേരാൻ യുക്രൈന് അവകാശമുണ്ട്. എന്നാൽ സൈനിക സഖ്യങ്ങളിൽ ഏർപ്പെടുന്നത് തീർത്തും വ്യത്യസ്തമാണെന്ന് റഷ്യ നിലപാടെടുത്തു.
ചർച്ചയുടെ തുടർച്ചയായി ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയും റഷ്യ തള്ളുന്നില്ല. സമാധാന ചർച്ചയുടെ ഭാഗമല്ലെന്നും അമേരിക്കയും റഷ്യയും ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളൊന്നും അംഗീകരിക്കില്ലെന്നും യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പ്രതികരിച്ചു. ചർച്ചയിൽ യുക്രൈനേയും യൂറോപ്യയൻ യൂണിയൻ പ്രതിനിധികളേയും പങ്കെടുപ്പിക്കാത്തതിൽ യൂറോപ്യൻ യൂണിയന് വിയോജിപ്പുണ്ട്.
ചർച്ചയുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ അടിയന്തര ഉച്ചകോടി ചേർന്നു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടക്കുന്ന ചർച്ചയിൽ, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്‌സ്,എന്നിവരാണ് പങ്കെടുക്കുന്നത്. മധ്യസ്ഥരായ സൌദിക്ക് വേണ്ടി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ സൌദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊസാദ് ബിൻ മുഹമ്മദ് ഐബാൻ എന്നിവരാണ് പങ്കെടുക്കുന്നത്.
Story Highlights : Russia-Ukraine war: US and Russia hold crucial talks in Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here