മഹാ കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്ന വിഡിയോ റെക്കോർഡ് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തു: കൂടുതൽ പണം കിട്ടാനെന്ന് പ്രതി

മഹാ കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെ വിഡിയോകൾ പകർത്തുകയും പങ്കുവെക്കുകയും ചെയ്തതിന് ബംഗാളിൽ യുവാവ് അറസ്റ്റിൽ. സ്ത്രീകൾ കുളിക്കുന്നതിൻ്റേയും വസ്ത്രം മാറുന്നതിൻ്റേയും വീഡിയോകൾ റെക്കോർഡ് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിന് പശ്ചിമ ബംഗാൾ സ്വദേശിയായ ഒരാളെയാണ് പൊലീസ് പ്രയാഗ്‌രാജിൽ വച്ച് അറസ്റ്റ് ചെയ്‌തത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയുന്നു.
പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ താമസിക്കുന്ന അമിത് കുമാർ ഝായാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ നേടുന്നതിനും യൂട്യൂബിൽ തന്റെ കണ്ടൻ്റ് ഉപയോഗിച്ച് പണം സമ്പാദിക്കുന്നതിനുമായി വിഡിയോകൾ ചിത്രീകരിച്ചതായി പ്രതി സമ്മതിച്ചതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതിനു പുറമെ ബിഎൻഎസിലെ 296/79 വകുപ്പുകളും ഐടി ആക്ടിലെ പ്രസക്തമായ വ്യവസ്ഥകളും പ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Story Highlights : bengal man arrested for filming videos of women maha kumbh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here