ആലപ്പുഴയിൽ വായിൽ മത്സ്യം കുടുങ്ങി 26 കാരൻ മരിച്ചു

ആലപ്പുഴയിൽ വായിൽ മത്സ്യം കുടുങ്ങി 26 കാരൻ മരിച്ചു. കായംകുളം പുതുപ്പള്ളിയിലാണ് സംഭവം. പുതുപ്പള്ളി തയ്യിൽ തറ അജയന്റെ മകൻ ആദർശ് ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ( 26-year-old man died after getting fish stuck in his throat in Alappuzha)
ചൂണ്ട ഇട്ട് മീൻ പിടിക്കുന്നതിനിടയിൽ കിട്ടിയ മത്സ്യത്തെ കടിച്ചു പിടിച്ചപ്പോൾ മത്സ്യം ഉള്ളിലേക്ക് കടന്നുപോയി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കരട്ടി( ഓരോ നാട്ടിലും ഓരോ പേരാണ്)എന്ന മത്സ്യമാണ് വായിൽ കുടുങ്ങിയത്.
മറ്റൊരു മീനിനെ പിടിക്കാനായി ചൂണ്ടയില്‍ വേഗം ഇര കോര്‍ക്കാന്‍ വേണ്ടിയാണ് മത്സ്യത്തെ വായില്‍ വെച്ചത്. ഈ സമയത്താണ് മീന്‍ വായിക്കുള്ളിലേക്ക് പോയത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു.
Story Highlights : 26-year-old man died after getting fish stuck in his throat in Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here