Advertisement

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നത് അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍വഴി: ക്രൈംബ്രാഞ്ച്

March 5, 2025
Google News 2 minutes Read
peon of unaided school behind question paper leak

പത്താംക്ലാസ് ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ ഉറവിടം കണ്ടെത്തി ക്രൈംബ്രാഞ്ച്. മലപ്പുറത്തെ അണ്‍എയ്ഡഡ് സ്ഥാപനമായ മഹ്ദീന്‍ പബ്ലിക് സ്‌കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസര്‍ വഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് കണ്ടെത്തല്‍. ഇയാള്‍ എം എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനുവേണ്ടി ഇത് ചോര്‍ത്തി നല്‍കിയെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. ഇയാളെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ( peon of unaided school behind question paper leak)

പണത്തിന് വേണ്ടിയാണ് അബ്ദുള്‍ നാസര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഇന്നലെ രാത്രിയാണ് ഇയാളെ മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഈ ഫോണും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. അബ്ദുള്‍ നാസര്‍ എം എസ് സൊല്യൂഷനിലെ അധ്യാപകനായ ഫഹദിന് ഇത് അയച്ചുനല്‍കുകയും ഫഹദ് വഴി ഇത് സിഇഒ ഷുഹൈബിന് എത്തിക്കുകയായിരുന്നു.

Read Also: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രതിനിധികളെ വരവേല്‍ക്കാന്‍ കൊല്ലം നഗരം ഒരുങ്ങി

പത്താംക്ലാസിന്റെയും പ്ലസ് വണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പറുകളാണ് എംഎസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലൂടെ ചോര്‍ന്നത്. ഇതിനെ തുടര്‍ന്ന് ഷുഹൈബിനെ ഒന്നാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. തൊട്ടു പിന്നാലെ ഷുഹൈബ് ഒളിവില്‍ പോവുകയും, മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എം എസ് സൊല്യൂഷന്‍സിലെ അധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ അഞ്ച് ദിവസത്തേക്ക് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലും വിട്ടിരുന്നു. ഷുഹൈബ് നല്‍കിയ ചോദ്യകടലാസ് യൂട്യൂബിലൂടെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നാണ് അധ്യാപകര്‍ മൊഴി നല്‍കിയിരുന്നത്.

Story Highlights : peon of unaided school behind question paper leak

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here