UAEയിൽ രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കി; ശിക്ഷിച്ചത് കൊലക്കുറ്റത്തിന്

രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി യു എ ഇ – ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. മുഹമ്മദ് റിനാഷ് അരംഗിലോട്ട്, മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരെയാണ് ശിക്ഷിച്ചത്. ഫെബ്രുവരി 28ന് ആണ് യുഎഇ അധികൃതർ ഇന്ത്യൻ എംബസിയെ ഇക്കാര്യം അറിയിച്ചത്. കൊലക്കുറ്റത്തിന് യുഎഇയിൽ ഇരുവരെയും വധശിക്ഷ വിധിച്ചത്.
യുഎഇ സർക്കാരിന് ദയാഹർജികളും മാപ്പ് അപേക്ഷകളും അയയ്ക്കുന്നത് ഉൾപ്പെടെ സാധ്യമായ എല്ലാ കോൺസുലർ നിയമ സഹായങ്ങളും എംബസി നൽകിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ പരമോന്നത കോടതി ഇവരുടെ വധശിക്ഷ ശരിവെച്ച പശ്ചാത്തലത്തിലാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് അധികൃതർ അറിയിച്ചിരിക്കുതന്നത്.
മുഹമ്മദ് റിനാഷിനെ എമിറേറ്റി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചിരുന്നത്. ഒരു ഇന്ത്യൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരനെ ശിക്ഷിച്ചത്. ഇരുവരുടെ വധശിക്ഷ നടപ്പാക്കിയതായി ബന്ധുക്കളെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനായി ബന്ധുക്കൾക്കായി സൗകര്യമൊരുക്കാനുള്ള സജ്ജീകരണങ്ങളും വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Story Highlights : UAE has executed two Malayalis in Murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here