Advertisement

തെളിവ് കൈമാറുന്നവർക്ക് പതിനായിരം രൂപ പാരിതോഷികം; ലഹരിക്കെതിരെ പോരാട്ടത്തിന് മലപ്പുറം ഒതുക്കുങ്ങൽ പഞ്ചായത്ത്

March 8, 2025
Google News 2 minutes Read

ലഹരി വില്പന നടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ തെളിവുണ്ടോ? ഒതുക്കുങ്ങൽ പഞ്ചായത്തിൽ ഉൾപെട്ട ആളാണോ? നേരെ പഞ്ചായത്ത് ഓഫീസിലേക്ക് പോര്. 10000 രൂപ പാരിതോഷികം വാങ്ങാം. ലഹരിക്കെതിരെ സന്ധിയില്ല പോരാട്ടത്തിന് ഇറങ്ങി മലപ്പുറം ഒതുക്കുങ്ങൽ പഞ്ചായത്ത്. ഭരണസമിതി ചേർന്നാണ് ഇത്തരം ഒരു തീരുമാനമെടുത്തിരിക്കുന്നത്.

ലഹരി വസ്തുക്കളുടെ വിൽപ്പനയെ കുറിച്ച് സാഹചര്യ തെളിവ് സഹിതം വിവരം കൈമാറുന്നവർക്ക് പതിനായിരം രൂപയാണ് പരിതോഷികം നൽകുക. കഴിഞ്ഞദിവസം ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും മൂന്നര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇങ്ങനെ ലഹരി ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജനങ്ങളുടെ സഹായത്തോടെ ലഹരിയ്ക്ക് കടിഞ്ഞാണിടാൻ പഞ്ചായത്ത് തീരുമാനിച്ചത്.

ലഹരി വിൽപ്പന നടത്തുന്നവരെ പിടികൂടുന്ന എക്സൈസ് പോലീസ് ഉദ്യോഗസ്ഥരെ പൊതു ചടങ്ങിൽ അനുമോദിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവരങ്ങൾ നൽകുന്നവരുടെ വിലാസമടക്കം രഹസ്യമായി സൂക്ഷിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു. ലഹരി കേസുകൾ പിടിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥർക്കും പ്രത്യേക പാരിതോഷികം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Story Highlights : Malappuram Othukkungal Panchayat to fight against drug addiction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here