കോഴിക്കോട് ഓടയിൽ വീണ് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി ശശിയാണ് മരിച്ചത്. ഒന്നര കിലോമീറ്റര്‍ മാറി അത്താണിക്കല്‍ എന്ന പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചില്‍ പുനരാരംഭിക്കുന്നതിനായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇതിനിടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.
ഈ ഭാഗത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നുവെന്നും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെ ശശി അബദ്ധത്തില്‍ ഓടയില്‍ വീഴുകയായിരുന്നു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പുലർച്ചെ ഒന്നര വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ബസ് സ്‌റ്റോപ്പിൽ ഇരിക്കുന്നതിനിടെ 58കാരനായ ശശി ഓടയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് ഇന്നലെ കനത്ത മഴയാണ് അനുഭവപ്പെട്ടത്. തിനാൽ ഓട നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന അവസ്ഥയിലായിരുന്നു. ഓടയിലിറങ്ങി പരിശോധന നടത്തിയിരുന്നെങ്കിലും ശശിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Story Highlights : Body of man who fell into drain in Kozhikode found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here