Advertisement

കോഴിക്കോട് ഓടയിൽ വീണ് മധ്യവയസ്കനെ കാണാതായ സംഭവം; തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

March 17, 2025
Google News 2 minutes Read

കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ മധ്യവയസ്കനു വേണ്ടി തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. കോവൂർ സ്വദേശി ശശി ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഓടയിലേക്ക് അബദ്ധത്തിൽ വീണത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പുലർച്ചെ ഒന്നര വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

രാവിലെ ഏഴു മണിയോടെ തിരച്ചിൽ പുനരാരംഭിക്കും. ബസ് സ്‌റ്റോപ്പിൽ ഇരിക്കുന്നതിനിടെ 58കാരനായ ശശി ഓടയിലേക്ക് മറ‍ിഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് ഇന്നലെ ‍കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇതിനാൽ ഓട നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന അവസ്ഥയിലായിരുന്നു. ഓടയിലിറങ്ങി പരിശോധന നടത്തിയിരുന്നെങ്കിലും ശശിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

Read Also: ഇടുക്കി വണ്ടിപ്പെരിയറിനു സമീപം കടുവ ഇറങ്ങി; വളർത്തുമൃഗങ്ങളെ കൊന്നു

മൂന്ന് കിലോമീറ്ററോളം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇടിമിന്നലോട് കൂടിയ മഴയായിരുന്നുവെന്നും ഓട നിറഞ്ഞ് ഒഴുകുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സാധാരണ മഴ പെയ്താൽ തന്നെ ഓടയിൽ ശക്തമായ ഒഴുക്കാണ് ഉണ്ടാകാറുള്ളതെന്ന് നാട്ടുകാർ പറയുന്നു.

Story Highlights : Search to resume today for man who wnet missing after falling into drain in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here