Advertisement

SKN 40 മൂന്നാം ദിനം; SKN ജന്മനാട്ടിൽ, പര്യടനം കൊല്ലം ജില്ലയിലേക്ക്

March 19, 2025
Google News 2 minutes Read
SKN @40 roadshow campaign against drugs

അക്രമങ്ങൾക്കും ലഹരിക്കും എതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന യാത്ര SKN 40 ജനകീയ യാത്ര കൊല്ലം ജില്ലയിലേക്ക്. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലായിരിക്കും ലഹരി വിരുദ്ധ സന്ദേശം ഉയർത്തിയുള്ള യാത്ര. 2 ദിവസം കൊല്ലത്തെ പര്യടനത്തിൽ പ്രധാന ഇടങ്ങൾ, വിവിധ സമൂഹങ്ങൾ എന്നിവരുമായി SKN ആശയവിനിമയം നടത്തും.

നിലമേല്‍ ജംഗഷ്‌നില്‍ നിന്ന്‌ ഗുഡ് മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയോട് കൂടി പര്യടനം ആരംഭിക്കും. രാവിലെ 8.30ന് ചടയമംഗലം, ജടായു പാറയില്‍ യാത്രം എത്തും. തുടര്‍ന്ന് ആയൂരിലേക്കും ഇടമുളയ്ക്കലേക്കും ജനകീയ യാത്ര എത്തും. 10.30ന് അഞ്ചല്‍ ആര്‍ഒ ജംഗ്ഷന്‍ എത്തുന്ന ജനകീയ യാത്ര 11 മണിക്ക് പുനലൂര്‍ എസ്എന്‍ കോളജിലെത്തും.

വൈകിട്ട് ഏഴരക്ക് കൊട്ടരക്കരയില്‍ എത്തുന്ന ജനകീയ യാത്ര രാത്രി 8.30ന് കൊട്ടാരക്കര എംജിഎം സ്‌കൂളില്‍ പ്രൈംടൈം വിത്ത് എസ്‌കെഎന്‍ സംഘടിപ്പിക്കും. ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്നതാണ് SKN40 കേരള യാത്രയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ സിന്തറ്റിക് ലഹരി പദാർഥങ്ങൾ ഉൾപ്പെടെ വ്യാപകമാവുകയും അക്രമങ്ങൾ കൂടുകയും ചെയ്യുമ്പോൾ, പ്രതിരോധം തീർക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. അതിനുള്ള ജനകീയ സംവാദ വേദി തുറക്കുകയാണ് ട്വന്റിഫോർ.

Story Highlights : SKN 40 Day three in Kollam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here