Advertisement

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്; 9 CPIM പ്രവർത്തകർ കുറ്റക്കാർ

March 21, 2025
Google News 2 minutes Read

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒൻപത് സിപിഐഎം പ്രവർത്തകർ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. നാഗത്താൻ കോട്ട പ്രകാശനെയാണ് വെറുതെ വിട്ടത്. തലശ്ശേരി സെഷൻസ് കോടതിയാണ് കേസ് പരി​ഗണിച്ചത്. ശിക്ഷയിൽ ഇളവ് വേണമെന്ന് ആറാം പ്രതിയും ഏഴാം പ്രതിയും ആവശ്യപ്പെട്ടു.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ടി കെ രജീഷും പ്രതികളിൽ ഉൾപ്പെടുന്നു. രണ്ട് മുതൽ ആറു വരെയുള്ള പ്രതികൾ കൊലക്കുറ്റവും മറ്റ് പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞു. കേസിൽ തിങ്കളാഴ്ച വിധി പ്രഖ്യാപിക്കും. 2005 ഓഗസ്റ്റ് ഏഴിന് ഓട്ടോയിലെത്തിയ അക്രമി സംഘം രാഷ്ട്രീയ വൈരാഗ്യം മൂലം സൂരജിനെ ബോംബ് എറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.

Read Also: കൈതപ്രം വെടിവെപ്പ്; രാധാകൃഷ്ണന്റെ ഭാര്യയുമായി സന്തോഷിന് സൗഹൃദം ഇല്ലാതായി, തുടർന്ന് വ്യക്തി വൈരാഗ്യം, FIR

സിപിഎം പ്രവർത്തകനായ സൂരജ് ബിജെപിയിൽ ചേർന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. സിപിഎം പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ. 12 സപിഐഎം പ്രവർത്തകർക്കെതിരെയായിരുന്നു കേസ്. രണ്ടു പ്രതികൾ സംഭവശേഷം മരിച്ചു. ടി.കെ. രജീഷ് (45), കാവുംഭാഗം പുതിയേടത്ത് ഹൗസിൽ എൻ.വി. യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യൻ ഹൗസിൽ കെ. ഷംജിത്ത് എന്ന ജിത്തു (57), കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (56), പണിക്കന്റവിട ഹൗസിൽ പ്രഭാകരൻ (65), പുതുശ്ശേരി ഹൗസിൽ കെ.വി. പദ്മനാഭൻ (67),പുതിയപുരയിൽ പ്രദീപൻ (58) , മനോമ്പേത്ത് രാധാകൃഷ്ണൻ (60) എന്നിവരാണ് പ്രതികൾ.

Story Highlights : 9 CPIM activists are guilty in Kannur Sooraj Murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here