‘നിൻ്റെ ചെവി മുറിച്ചെടുക്കട്ടേ… ഒച്ചവെക്കരുത്’; പെൺസുഹൃത്തിൻ്റെ ബന്ധുവിനെ ക്രൂരമായി മർദിച്ചു; വീഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി കാപ്പാ കേസ് പ്രതി

എറണാകുളം മുളവുകാട് പൊലീസ് സാഹസികമായി പിടികൂടിയ കാപ്പ കേസ് പ്രതി ശ്രീരാജ് പെൺസുഹൃത്തിൻ്റെ ബന്ധുവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ പുറത്ത്. കഴിഞ്ഞ ദിവസമാണ് വിലക്ക് ലംഘിച്ച് എറണാകുളം ജില്ലയിൽ പ്രവേശിച്ച ശ്രീരാജിനെ മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലാകുന്നതിന് മുമ്പാണ് പ്രതി വനിതാ സുഹൃത്തിന്റെ കാക്കനാടുള്ള വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും അതിക്രമം കാണിക്കുകയും ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ കാക്കനാട് തുതിയൂരിൽ വെച്ച് പെൺകുട്ടിയുടെ അടുത്ത ബന്ധുവിനെ ശ്രീരാജ് ക്രൂരമായി മർദിക്കുകയായിരുന്നു.
Read Also: ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്; 9 CPIM പ്രവർത്തകർ കുറ്റക്കാർ
ക്രൂര ആക്രമണത്തിൻ്റെ വീഡിയോ ശ്രീരാജ് വാട്സാപ്പ് സ്റ്റാറ്റസാക്കി. ലഹരി ഉപയോഗിക്കുന്നതിന്റെ വീഡിയോയും വാട്സാപ്പ് സ്റ്റാറ്റസിലുണ്ടായിരുന്നു. മർദനത്തിൽ പരുക്കേറ്റ യുവാവിന്റെ പരാതിയിൽ മുളവുകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്റ്റേഷനിൽ എത്തിച്ച ശേഷവും പ്രതി അക്രമാസക്തനായിരുന്നു എന്ന് മുളവുകാട് പൊലീസ് പറയുന്നു.
Story Highlights : Kaapa case accused brutally attacked a young man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here