‘ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്’; എമ്പുരാനെ പ്രശംസിച്ച് ‘തുടരും’ സംവിധായകൻ

മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ ബുക്കിങ്ങിൽ റെക്കോർഡുകൾ തീർത്തിരിക്കുകയാണ്. ഈ അവസരത്തിൽ മോഹൻലാൽ നായകനാകുന്ന തുടരും എന്ന ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തി പങ്കുവച്ചൊരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.
മോഹൻലാൽ നായകനായി എത്തുന്ന തുടരും സിനിമയുടെ പോസ്റ്റർ എമ്പുരാന്റെ പോസ്റ്ററും കൂടി പങ്കുവച്ചാണ് തരുണിന്റെ പോസ്റ്റ്. “ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്.!!!”, എന്നാണ് തരുൺ മൂർത്തി ഫേസ്ബുക്കിൽ കുറിച്ചത്.
പിന്നാലെ പിന്തുണ കമന്റുകളുമായി മോഹൻലാൽ ആരാധകരും രംഗത്തെത്തി. “എന്തോന്ന് അണ്ണാ..കട്ടയ്ക്ക് നമ്മളില്ലേ കൂടെ. ഇത് കഴിഞ്ഞാൽ അങ്ങോട്ട് വരുവല്ലേ, രണ്ടും L ബ്രാൻ്റാണ് ധൈര്യമായി ട്രെയിലർ ഇറക്കിവിട്, പുള്ളി അപ്പുറത്ത് ഹെലികോപ്റ്ററിൽ സ്റ്റൈൽ ആയി വന്നാലും നിങ്ങള് പുള്ളിയെ മുണ്ട് ഉടുപ്പിച്ചു ആളെ മയക്കുന്ന ചിരിയും ആയി പറഞ്ഞു വിട്ടാൽ കാണാൻ വരാത്തവരുണ്ടാവുമോ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, തുടരും ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം ഇന്ന് വൈകിട്ട് 7 മണിക്ക് റിലീസ് ചെയ്യും. ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ ശോഭന ആണ് നായിക കഥാപാത്രമാകുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ സെൻസറിങ്ങും പൂർത്തിയായിട്ടുണ്ട്. രണ്ട് മണിക്കൂർ 46 മിനിറ്റാണ് ദൈർഘ്യം. യു എ സർട്ടിഫിക്കറ്റാണ് പടത്തിന് ലഭിച്ചിരിക്കുന്നത്.
Story Highlights : Tharun Moorthy Paises Empuraan Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here