Advertisement

ആറ്റിങ്ങലിൽ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ

March 22, 2025
Google News 2 minutes Read

ആറ്റിങ്ങലിൽ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ. കൊല്ലം പുള്ളിക്കട വടക്കുംഭാഗം സ്വദേശനി ലക്ഷ്മി(26), കൊല്ലം മയ്യനാട് സ്വദേശി സാലു( 26 )എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തു മണിയോടെ ആറ്റിങ്ങൽ- വെഞ്ഞാറമൂട് റോഡിൽ അവനവഞ്ചേരി പോയിന്റ് മുക്ക് ജംഗ്ഷനിൽ വച്ച് ആറ്റിങ്ങൽ സ്വദേശിയായ 54 വയസുള്ള സ്ത്രീയുടെ കഴുത്തിൽ കിടന്ന മാല ആഡംബര കാറിൽ എത്തി കണ്ണിൽ മുളക് പൊടി എറിഞ്ഞ് പൊട്ടിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോയ സ്ത്രീയുടെ തൊട്ടടുത്ത് കാർ നിർത്തി കാറിലിരുന്ന യുവതി ആറ്റിങ്ങൽ പോകുന്ന വഴി ചോദിച്ച് സൗഹൃദസംഭാഷണം നടത്തി കൈയ്യിൽ കരുതിയിരുന്ന മുളക് പൊടി കണ്ണിലെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല.

തുടർന്ന് ആറ്റിങ്ങൽ മൂന്നുമുക്കിലൂടെ കാർ വേഗത്തിൽ ഓടിച്ച് ചിറയിൻകീഴ് വഴി കൊല്ലത്തേക്ക് പോവുകയായിരുന്നു.വിവരം ലഭിച്ച പോലീസ് ആറ്റിങ്ങൽ പരിസരങ്ങളിലെ നിരവധി CCTV ദൃശ്യങ്ങൾ പരിശോധിച്ച് കാറുകളുടെ ഫോട്ടോകളെടുത്ത ശേഷം പരാതിക്കാരിയായ സ്ത്രീയെ കാണിക്കുകയായിരുന്നു.തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

Story Highlights : man and woman arrested for snatching chain tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here