‘മാറ്റങ്ങളെ എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളു’ ; പ്രതികരണവുമായി കെ സുരേന്ദ്രന്‍

കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിക്കകത്ത് മാറ്റങ്ങളുണ്ടാകാറുണ്ടെന്നും മാറ്റത്തെ എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി മാത്രമാണ് ഇത്തരത്തില്‍ സമയാസമയങ്ങളില്‍, കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിയുടെ ബൂത്തുതലം മുതല്‍ അഖിലേന്ത്യ തലം വരെയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്ലാ സംഘടനാ തെരഞ്ഞെടുപ്പുകളും ഏറ്റവുമാദ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇനി സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് മാത്രമാണ് അവശേഷിക്കുന്നത്. അതിന് നാളെ ഉച്ചയോടുകൂടി പരിസമാപ്തിയാകും – അദ്ദേഹം വ്യക്തമാക്കി.
എത്ര പേര്‍ക്ക് വേണമെങ്കിലും നോമിനേഷന്‍ കൊടുക്കാമെന്നും സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ തനിക്ക് ഇടപെടാന്‍ തനിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രണ്ട് മണിക്കും മൂന്നു മണിക്കും ഇടയിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയമെന്നും നാല് മണിക്ക് സ്‌ക്രൂട്ടിണിനടക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെയാണ് സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. നാളെ വിപുലമായ സംസ്ഥാന പ്രതിനിധി സമ്മേളനം വിളിച്ചിട്ടുണ്ട് – കെ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാന അധ്യക്ഷനൊപ്പം പുതിയ സംസ്ഥാന കമ്മിറ്റിയെയും ബിജെപി തെരഞ്ഞെടുക്കുമെന്നാണ് വിവരം. പുതിയ ഭാരവാഹികളെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നോമിനേറ്റ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ അടക്കം ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ പുതിയ ആളുകളെ തെരഞ്ഞെടുക്കും. ഇപ്പോഴുള്ള ചിലരെ നിലനിര്‍ത്തിക്കൊണ്ടാവും പുതിയ ആളുകളെ നിരയിലേക്ക് കൂട്ടിച്ചേര്‍ക്കുക. സംസ്ഥാന കമ്മിറ്റിയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഉണ്ടാകില്ല.
Story Highlights : K Surendran about BJP President election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here