ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ഒന്നാംപ്രതിക്കായി വലവീശി പോലീസ്

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിലെ ഒന്നാംപ്രതി നാരായണദാസിനായി വലവീശി പോലീസ്. ബെംഗഗളൂരുവിലെ നാരായണദാസിന്റെ ഒളിയിടങ്ങളിൽ പ്രത്യേക അന്വേഷണസംഘം വ്യാപക പരിശോധന നടത്തി. നാരായണദാസിന്റെ പേരിൽ വ്യാജ പാസ്പോർട്ട് കണ്ടെത്തി. 2022ൽ എടുത്ത് വ്യാജ പാസ്പോർട്ട് ആണ് കണ്ടെത്തിയത്.
ഷീല സണ്ണിയുടെ മകൻ, മരുമകൾ, മരുമകളുടെ സഹോദരി, മരുമകളുടെ മാതാവ് – പിതാവ് എന്നിവർക്ക് ചോദ്യം ഹാജരാകാൻ നോട്ടീസ് നൽകി. ഏപ്രിൽ രണ്ടിന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. സംഗീത് അടക്കം നിലവിൽ ഒളിവിൽ എന്നാണ് വിവരം. 72 ദിവസമാണ് വ്യാജ ലഹരി കേസിൽ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
വ്യാജ ലഹരി സ്റ്റാമ്പുകൾ ഷീല സണ്ണിയുടെ ബന്ധുക്കൾ തന്നെ ബാഗിൽ വക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി നാരായണ ദാസുമായി ചേർന്ന് ബാജസ്റ്റ് സ്റ്റാമ്പുകൾ ബാഗിൽ വയ്ക്കുകയും പിന്നീട് എക്സൈസിനെ കൊണ്ട് പിടിപ്പിക്കുകയും ആയിരുന്നു എന്നാണ് കണ്ടെത്തൽ.
Story Highlights : Sheela Sunny fake drug case police intensified search for main accuse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here