ഓൾട്ടോയുടെ ഭാരം100 കിലോഗ്രാം കുറക്കും; പത്താം തലമുറയിൽ മാറ്റം വരുത്താൻ സുസുക്കി

2026ല്‍ ഓള്‍ട്ടോയുടെ പത്താം തലമുറയെ വിപണിയിലെത്തിക്കുമ്പോള്‍ പുതിയ മാറ്റങ്ങള്‍ കൂടി പരീക്ഷിക്കാനിറങ്ങുകയാണ് സുസുക്കി. ഓള്‍ട്ടോയുടെ ഭാരം 100 കിലോഗ്രാം കുറക്കാനാണ് തീരുമാനം. നിലവില്‍ ഓള്‍ട്ടോയുടെ വിവിധ മോഡലുകള്‍ക്ക് 680 കിലോഗ്രാം മുതല്‍ 760 കിലോഗ്രാം വരെയാണ് ഭാരം. ഇതില്‍ ഭാരം വീണ്ടും ഭാരം കുറക്കാനാണ് സുസുക്കിയുടെ തീരുമാനം.
ഭാരം നൂറു കിലോ കുറക്കുന്നതോടെ പുതിയ മോഡലിന് 580-560 കിലോഗ്രാമായി മാറും. ആദ്യ തലമുറക്ക് ആള്‍ട്ടോയ്ക്ക് 530-570 കിലോഗ്രാം മാത്രമായിരുന്നു ഭാരം. ആറാം തലമുറയായപ്പോഴേക്കും ഭാരം വര്‍ധിച്ച് 720-780 കിലോഗ്രാമിലേക്കെത്തി.ഹെര്‍ട്ടെക്ക് പ്ലാറ്റ്‌ഫോമിന്റെ ആധുനിക മോഡലാണ് ഓള്‍ട്ടോ ഉപയോഗിക്കുന്നത്. ബോഡി പാനലുകളിലും എന്‍ജിന്‍ ഭാഗങ്ങളിളും വീലിലും സസ്‌പെന്‍ഷനിലും ബ്രേക്കിങ്ങിലും ട്രാന്‍സ്മിഷന്‍ സംവിധാനങ്ങളിലുമെല്ലാം ഭാരം കുറക്കാന്‍ കഴിയും.
ജപ്പാനില്‍ നിലവില്‍ വിപണിയിലുള്ള ഒമ്പതാം തലമുറ ഓള്‍ട്ടോയില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉപയോഗിച്ചിട്ടുണ്ട്. പത്താം തലമുറയില്‍ ഭാരം കുറക്കുന്നതോടെ ഓള്‍ട്ടോക്ക് ലിറ്ററിന് 30 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിച്ചേക്കും.
Story Highlights : Next-Generation Maruti Suzuki Alto To Become 100 Kgs Lighter Than Current Version
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here