ഫാക്ടറിയിൽ പൊട്ടിത്തെറി; ഉത്തർപ്രദേശിൽ 3 തൊഴിലാളികൾ മരിച്ചു

ഉത്തർപ്രദേശ് ഗാസിയാബാദിലെ റോളർ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. ഗാസിയാബാദിലെ മോഡിനഗർ പ്രദേശത്തുള്ള ഫാക്ടറിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
#WATCH | Uttar Pradesh | Three workers killed in a boiler blast in a factory in Ghaziabad
— ANI UP/Uttarakhand (@ANINewsUP) March 28, 2025
ACP Gyan Prakash says, "Three workers died on the spot in a boiler blast incident in this factory today." pic.twitter.com/zExKMZengo
സ്ഫോടനത്തിന് ശേഷം പൊട്ടിത്തെറിച്ച ബോയിലറിന്റെ ഒരു വീഡിയോ എഎൻഐ പങ്കുവെച്ചിട്ടുണ്ട്. തൊഴിലാളികളും അധികൃതരും ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകൾ നിൽക്കുന്നത് വീഡിയോയിൽ കാണാം.
Story Highlights : Three factory workers dead due to boiler blast in Ghaziabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here