Advertisement

ഉത്തർപ്രദേശിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ സംഭവം; ഒരു ജൂനിയർ എഞ്ചിനിയർ അടക്കം മൂന്നുപേർ അറസ്റ്റിൽ

January 4, 2021
Google News 2 minutes Read

ഉത്തർപ്രദേശ് ഗാസിയാബാദിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ സംഭവത്തിൽ ഒരു ജൂനിയർ എഞ്ചിനിയർ അടക്കം മൂന്നുപേർ അറസ്റ്റിൽ. കാലപ്പഴക്കമാണ് മേൽക്കൂര തകർന്നു വീഴാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അപകടത്തിൽ ഇതുവരെ 25 പേർ മരിച്ചു. പരിക്കേറ്റ 15 പേർ ഗാസിയാബാദിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മീററ്റ് ഡിവിഷണൽ കമ്മീഷണർ, അഡിജിപി എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെയായിരുന്നു പൊതുശ്മശാനത്തിൽ ശവസംസ്‌ക്കാര ചടങ്ങ് നടക്കുന്നതിനിടെ പ്രധാന ഹാളിന്റെ മേൽക്കൂര തകർന്നുവീണ അപകടമുണ്ടായത്.

Story Highlights – Ghaziabad collapse of the roof of a cemetery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here